ഇതുകൊണ്ടാണ് ഇവനെ ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍ എന്ന് വിളിക്കുന്നത്; ബാറ്ററെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് ബുംറ
Sports News
ഇതുകൊണ്ടാണ് ഇവനെ ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍ എന്ന് വിളിക്കുന്നത്; ബാറ്ററെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് ബുംറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 4:40 pm

 

ലോകത്തിലെ ഏതൊരു ബാറ്റിംഗ് നിരയുടെയും പേടിസ്വപ്‌നമാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. താഴ്ന്നിറങ്ങുന്ന യോര്‍ക്കറുകളും മൂളിപ്പറക്കുന്ന സ്വിംഗറുകളുമായി പിച്ചിനെ അടക്കി ഭരിക്കുന്ന ബുംറ ഏതൊരു ബാറ്ററുടെയും പേടിസ്വപ്‌നമാണ്.

തന്നെയെന്തിനാണ് ലോകത്തിലെ അപകടകാരിയായ ബൗളര്‍ എന്ന് വിളിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് താരം. കേപ്ടൗണില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് താരം തന്റെ വിശ്വരൂപം ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്.

ദക്ഷിണാഫ്രിക്കന്‍ താരം മര്‍ക്രമിന്റെ കുറ്റി തെറിപ്പിച്ചാണ് താരം ഇന്ത്യയ്ക്കാവശ്യമായ ബ്രേക്ക് ത്രൂ നല്‍കിയത്.

Jasprit Bumrah News | Zaheer Khan News | IND vs ENG 2021: Zaheer Khan  Explains Jasprit Bumrah Bowled 13 No-Balls on Day 3 at Lords | Eng vs Ind  Live

ഓവര്‍ ദി വിക്കറ്റില്‍ തുടങ്ങിയ ബുംറയുടെ ഗുഡ് ലെംഗ്ത് ഡെലിവറി ഗള്ളി ഏരിയയിലേക്ക് എഡ്ജ് ചെയ്തായിരുന്നു മര്‍ക്രം ഡിഫന്‍ഡ് ചെയ്തത്. എന്നാല്‍ അടുത്ത പന്തില്‍ ബാറ്ററെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭനാക്കിയായിരുന്നു ബുംറ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ബാറ്ററെ സമര്‍ത്ഥമായി കബളിപ്പിച്ചപ്പോള്‍, എന്താണ് സംഭവിക്കുന്നതെന്ന് ഒരു എത്തും പിടിയും പോലും മര്‍ക്രമിന് കിട്ടിയിരുന്നില്ല.

മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 റണ്‍സായിരുന്നു നേടിയത്. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന് 100 റണ്‍സാണ് നേടിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരം ജയിക്കാന്‍ 49 ശതമാനവും ഇന്ത്യയ്ക്ക് 42 ശതമാനവുമാണ് സാധ്യത കല്‍പിക്കുന്നത്. 9 ശതമാനം മത്സരം സമനിലയില്‍ അവസാനിക്കാനും സാധ്യത കല്‍പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight:  Jasprit Bumrah once again proves why he is the most dangerous pacer in the world