ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജപ്പാന്റെ നവോമി ഒസാക്ക ചാംപ്യന്‍
Sports
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജപ്പാന്റെ നവോമി ഒസാക്ക ചാംപ്യന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th January 2019, 6:07 pm

സിഡ്‌നി: ചെക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക്ക ചാംപ്യന്‍. ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെയാണ് ഒന്നിനെതിരെ രണ്ട് സെറ്റിന് തോല്‍പ്പിച്ചത്. ഒസാക്കയുെട ആദ്യഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

സ്‌കോര്‍ 76, 57, 63. ഇതോടെ റാങ്കിങ്ങില്‍ ഹാലപ്പിനെ പിന്തള്ളി ജപ്പാനീസ് താരം ഒന്നാമതെത്തി. ഒസാക്കയുടെ കരിയറിലെ രണ്ടാംഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. യുഎസ് ഓപ്പണ്‍ കിരീടവും ഒസാക്കയ്ക്കായിരുന്നു.

Read Also : വിക്കറ്റിന് പിറകില്‍ ധോണി നില്‍ക്കുമ്പോള്‍ ആരെങ്കിലും കാല് പൊക്കുമോ; മിന്നല്‍ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി

സെറീന വില്യംസ് ഉള്‍പ്പെടെ നിരവധി വമ്പന്‍ താരങ്ങള്‍ക്ക് കാലിടറിയ ടൂര്‍ണമെന്റിലാണ് ഒസാക കിരീടം സ്വന്തമാക്കിയത്. യു.എസ്. ഓപ്പണ്‍ കിരീടനേട്ടത്തിന് പിന്നാലെയാണ് ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പണിലും കിരീടം നേടിയതെന്നതും ശ്രദ്ധേയമാണ്.

 

ഫൈനല്‍ വിജയത്തോടെ വനിതാ റാങ്കിങ് പുതുക്കുമ്പോള്‍ ഒസാക ഒന്നാം സ്ഥാനത്തേക്ക് ഉയരും. ഫൈനലില്‍ പരാജയപ്പെട്ട ക്വിറ്റോവ രണ്ടാം സ്ഥാനത്തെത്തും. 2016ല്‍ ചെക്ക് റിപ്പബ്ലിക്കിലെ വീട്ടില്‍ ആക്രമണം നേരിടേണ്ടി വന്ന ക്വിറ്റോവയുടെ “രണ്ടാം കരിയറിലെ” മികച്ച നേട്ടമാണ് ഈ രണ്ടാം സ്ഥാനം.