എഡിറ്റര്‍
എഡിറ്റര്‍
സഹിക്കാവുന്നതിനുമപ്പുറമാണിത്; ഉത്തരകൊറിയയുടെത് ലോക സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി
എഡിറ്റര്‍
Friday 15th September 2017 11:01am

ടോക്കിയോ: ഉത്തരകൊറിയയുടെ നടപടികള്‍ സഹിക്കാവുന്നതിനുമപ്പുറമാണെന്നും ലോക സമാധാനം തകര്‍ക്കാനാണ് അവര്‍ശ്രമിക്കുന്നതെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു.

യു.എന്‍ ഉപരോധം നിലനില്‍ക്കെ തന്നെ ജപ്പാന് മുകളിലൂടെ ഇന്നലെ ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തര കൊറിയ ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അവരുടെ ഭാവി അത്ര ശോഭനമായിരിക്കില്ല അത് ഞങ്ങള്‍ മനസ്സിലാക്കി കൊടുക്കും ഷിന്‍സോ പറഞ്ഞു.


Also read അമര്‍നാഥ് ഭീകരാക്രമണത്തിലെ മൂഖ്യ ആസൂത്രകന്‍ അബു ഇസ്മായിലിനെ കാശ്മീരില്‍ വെടിവെച്ചു കൊന്നു


തങ്ങളുടെ ആണവായുധങ്ങള്‍ ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുകയും അമേരിക്കയെ ചാരമാക്കി ഇരുട്ടിലാക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് കൊറിയന്‍ സ്റ്റേറ്റ് ഏജന്‍സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു
ജപ്പാന് മുകളിലൂടെ ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്.

വടക്കന്‍ ജപ്പാനിലെ ഹൊക്കൈദോയ്ക്ക് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. 3700 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ 770 കിലോമീറ്റര്‍ ഉയരത്തില്‍ വരെ എത്തിയിരുന്നു.

Advertisement