'വണ്‍ തേര്‍ട്ടി സിക്‌സ്'; കഴിഞ്ഞ ജനുവരിയില്‍, ഭാരത് ജോഡോ യാത്രക്കിടെ, കോണ്‍ഗ്രസ് സീറ്റ് അന്നേ ഡി.കെ. പ്രവചിച്ചു; വീഡിയോ
national news
'വണ്‍ തേര്‍ട്ടി സിക്‌സ്'; കഴിഞ്ഞ ജനുവരിയില്‍, ഭാരത് ജോഡോ യാത്രക്കിടെ, കോണ്‍ഗ്രസ് സീറ്റ് അന്നേ ഡി.കെ. പ്രവചിച്ചു; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2023, 8:18 pm

ബെംഗളൂരു: 2023 അസംബ്ലി തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി അധികാരത്തിലെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. 224 സീറ്റുള്ള കര്‍ണാടകയില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചപ്പോള്‍ ബി.ജെ.പിക്ക് 66ഉം ജെ.ഡി.എസിന് 19ഉം മറ്റുള്ളവര്‍ക്ക് നാല് സീറ്റും ലഭിച്ചു.

ഇതിനിടയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ കിങ്ങ് മേക്കറായി അറിയപ്പെടുന്ന പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ പഴയൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചപ്പോള്‍ സുപ്രിയ ഭരദ്വാജ് വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്ര സീറ്റ് നേടും എന്ന് ചോദിക്കുമ്പോള്‍ ‘വണ്‍ തേര്‍ട്ടി സിക്‌സ്’ എന്നാണ് ശിവകുമാര്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് 2023 ജനുവരിയിലാണ് ശിവകുമാര്‍ ഈ പ്രഖ്യാപനം നത്തുന്നത്.

ഏറ്റവും മികച്ച എക്‌സിറ്റ് പോളിനുള്ള അവാര്‍ഡും ഡി.കെ കൊണ്ട് പോയി എന്നാണ് ഫേസ്ബുക്കില്‍ ഈ വിഡിയോ പങ്കുവെച്ച് ഒരാള്‍ കുറിച്ചത്.

അതേസമയം, കോണ്‍ഗ്രസ് 135 എന്ന മാന്ത്രിക സഖ്യയില്‍ എത്തുമ്പോള്‍, ഫല പ്രഖ്യാപന ദിവസം രാത്രി വരെ 136 എന്ന ഡി.കെയുടെ പ്രവചനം കിറുകൃത്യമായിരുന്നു.


എന്നാല്‍, കോണ്‍ഗ്രസ് ആദ്യം ജയിച്ച ജയനഗര്‍ മണ്ഡലത്തില്‍ രാത്രി വീണ്ടും വോട്ടെണ്ണിയപ്പോള്‍ 16 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ സി.കെ.രാമമൂര്‍ത്തി വിജയിക്കുകയായിരുന്നു. ഇതോടെയാണ് 136ല്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് 135ല്‍ എത്തിയത്.

Content Highlight: January 2023, four months before the karnataka election,D. K. Shivakumar’Prophecy