കരുത്തുറ്റ വനിത നേതൃത്വത്തിൽ കൊവിഡ് കൊടുമുടി കയറി ന്യൂസിലാൻഡ്; അടുത്തയാഴ്ച്ച മുതൽ നൂറ് പേരുടെ ആൾക്കുട്ടത്തിന് രാജ്യത്ത് തടസ്സമില്ല
World News
കരുത്തുറ്റ വനിത നേതൃത്വത്തിൽ കൊവിഡ് കൊടുമുടി കയറി ന്യൂസിലാൻഡ്; അടുത്തയാഴ്ച്ച മുതൽ നൂറ് പേരുടെ ആൾക്കുട്ടത്തിന് രാജ്യത്ത് തടസ്സമില്ല
ന്യൂസ് ഡെസ്‌ക്
Thursday, 7th May 2020, 1:01 pm

ന്യൂസിലാന്റ്: അടുത്ത ആഴ്ച്ച മുതൽ ന്യൂസിലാന്റിൽ നൂറ് പേരുടെ ആൾക്കൂട്ടത്തിന് തടസ്സമില്ലെന്ന് പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. തിങ്കളാഴ്ച്ച് ന്യൂസിലാന്റ് അലർട്ട് ലെവൽ മൂന്നിൽ നിന്നിൽ രണ്ടിലേക്ക് മാറിയതിന് പിന്നാലെയാണ് ആളുകൾ കൂട്ടം കൂടുന്നതിനുള്ള നിയന്ത്രണങ്ങളിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ഇളവ് നൽകിയത്.

നേരത്ത ഹോട്ടലുകളും പാർക്കുകളും തുറന്ന് പ്രവർത്തിക്കുന്നതിലും ന്യൂസിലാൻ‍ഡ് ഇളവ് നൽകിയിരുന്നു. കൊവിഡ് എന്ന എവറസ്റ്റിന്റെ പകുതി നമ്മൾ ഇതിനോടകം കയറിക്കഴിഞ്ഞുവെന്ന് ജസീന്ത ആർഡേൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.

പൊതുസ്ഥലങ്ങളും, ലൈബ്രറിയും ന്യൂസിലാൻഡിൽ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര യാത്രകൾക്കും, കായിക വിനോദങ്ങൾക്കും നിലവിൽ ന്യൂസിലാൻഡിൽ തടസമില്ല. അതേസമയം സ്റ്റേഡിയത്തിൽ ആളു കൂടുന്നതിൽ വിലക്ക് നിലനിൽക്കുന്നുണ്ട്.

സാധാരണ ജീവിതത്തിലേക്ക് ന്യൂസിലാൻഡ് പതിയെ നടന്നു തുടങ്ങിയെങ്കിലും സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ 21 മരണം മാത്രമാണ് കൊവിഡ് ബാധിച്ച് ന്യൂസിലാൻഡിൽ രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.