പ്രഹരം തുടരാന്‍ ജനഗണമന: ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു
Entertainment news
പ്രഹരം തുടരാന്‍ ജനഗണമന: ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th May 2022, 5:17 pm

ജാതി രാഷ്ട്രീയം, വോട്ട് രാഷ്ടീയം, മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമം, എന്നിങ്ങനെ സമകാലീന ഇന്ത്യയിലെ പ്രധാന സംഭവങ്ങളെല്ലാം പ്രതിപാദിച്ച് ചര്‍ച്ചയിലേക്ക് ഉയര്‍ന്ന ചിത്രമാണ് ജന ഗണ മന.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയിരുന്നത്.

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്. ഏപ്രില്‍ 28 നാണ് ചിത്രം തീയേറ്ററുകളില്‍  റീലീസ് ചെയ്തത്.തീയേറ്ററുകളില്‍ വന്‍ ഹിറ്റ് ആയ ചിത്രത്തിന്റെ ഒ.ടി.ടി റീലീസ് തീയതിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ തീയേറ്റര്‍ റീലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതിയും പുറത്ത് വിട്ടിരിക്കുന്നത്.

ജൂണ് 2 നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സ് വഴി സ്ട്രീമിംഗ് തുടങ്ങുന്നത് .മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകും എന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ട പോസ്റ്ററില്‍ നെറ്റ്ഫ്‌ലിക്‌സ് പറയുന്നത്.

മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights : janaganamana ott release date Announced by Netflix