എഡിറ്റര്‍
എഡിറ്റര്‍
കശ്മീര്‍ ഒരു രാജ്യമാണെന്ന് ബീഹാറിലെ ചോദ്യപേപ്പര്‍
എഡിറ്റര്‍
Wednesday 11th October 2017 9:18am


പാറ്റ്‌ന: കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന തരത്തില്‍ ബീഹാര്‍ വിദ്യഭ്യാസ വകുപ്പിന്റെ ചോദ്യ പേപ്പര്‍. കശ്മീരിനെ രാജ്യങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി ചോദ്യമുള്ളതാണ് വിവാദമായത്.

ഈ അഞ്ച് രാജ്യങ്ങളിലുള്ളവരെ എന്താണ് വിളിക്കുക എന്ന ചോദ്യത്തില്‍ ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവയ്‌ക്കൊപ്പം കശ്മീരിന്റെ പേരും ഉള്‍പ്പെടുത്തിയാണ് ചോദ്യം. ഏഴാം ക്ലാസുകാരുടെ ചോദ്യ പേപ്പറിലാണ് കശ്മീരിനെ രാജ്യമായി ചിത്രീകരിച്ചിരിക്കുന്നത്.

തെറ്റ് വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അവധിയില്‍ ആയിരുന്നെന്നും വിഷയം പരിശോധിക്കുമെന്നും വൈശാലി വിദ്യഭ്യാസ ഓഫീസര്‍ സംഗീത സിന്‍ഹ പറഞ്ഞു. അതേ സമയം ചോദ്യം തെറ്റായി വരാന്‍ കാരണം അച്ചടിപിശകാണെന്ന് ബി.ഇ.പി.സി പ്രോഗ്രാം ഓഫീസര്‍ പ്രേംചന്ദ പറഞ്ഞു.

Advertisement