ന്യൂദല്‍ഹി: രാജ്യത്തെ അമിത ഡീസല്‍ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇന്ധന സബ്‌സിഡി ഇനത്തിലെ നഷ്ടം പരിഹരിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താനുമായി ഡീസല്‍ വാഹനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിതല ശുപാര്‍ശ. ഡീസല്‍ വാഹനങ്ങള്‍ക്ക് 80,000 രൂപ അധിക എക്‌സൈസ് തീരുവ ചുമത്തണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി ധനമന്ത്രി പ്രണബ് മുഖര്‍ജിയോടാവശ്യപെട്ടു.
4 മീറ്റര്‍ നീളവും 1500 സിസിയും വരെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിലവില്‍ ഈടാക്കിയിരുന്ന 10% തീരുവ ഇതോടെ 22% ആയി വര്‍ദ്ധിക്കും. ഇതിനുപുറമെ 80,000 രൂപയോളം അധികമായി ഈടാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം പരിഗണനയിലാണന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
Malayalam news
Kerala news in English