ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിജയകുതിപ്പ്; മെയ് 30 ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന് വൈ.എസ്.ആര്‍.സി.പി
D' Election 2019
ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിജയകുതിപ്പ്; മെയ് 30 ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന് വൈ.എസ്.ആര്‍.സി.പി
ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 11:03 am

തെലങ്കാന: ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.സി.പിയുടെ വിജയ കുതിപ്പ്. 145 സീറ്റുകളിലാണ് വൈ.എസ്.ആര്‍.സി.പി ലീഡ് ചെയ്യുന്നത്. ടി.പി.ഡി 29 സീറ്റിലും മറ്റുള്ളവര്‍ 1 സീറ്റിലുമാണ് മുന്നേറുന്നത്.

നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് വൈ.എസ്.ആര്‍.സി.പി നേതൃത്വം അറിഇയിച്ചു. ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമുറപ്പിച്ചുകഴിഞ്ഞെന്നും മെയ് 25 ന് പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30 ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടം മുതല്‍ വൈ.എസ്.ആര്‍.സി.പി വന്‍ കുതിപ്പാണ് നടത്തിയത്. തെലുങ്കുദേശം പാര്‍ട്ടി ഒരു ഘട്ടത്തില്‍ പോലും മുന്നിട്ടുനിന്നിരുന്നില്ല. കുപ്പം മണ്ഡലത്തില്‍ ടി.ഡി.പി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായുഡു വൈ.എസ്.ആര്‍..പി സ്ഥാനാര്‍ത്ഥി ചന്ദ്രമൗലിയേക്കാള്‍ ഏറെ വോട്ടുകള്‍ പിന്നിലാണ്.