എഡിറ്റര്‍
എഡിറ്റര്‍
‘ധോണിയെ വെല്ലും ജഡ്ഡുവിന്റെ ഈ റണ്ണൗട്ട്’; ഓസീസ് ഇന്നിങ്‌സ് 451ല്‍ അവസാനിച്ചു; വീഡിയോ കാണാം
എഡിറ്റര്‍
Friday 17th March 2017 3:27pm

 

റാഞ്ചി: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന് മികച്ച സ്‌കോര്‍. സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലും നേടിയ സെഞ്ച്വുറിയുടെ പിന്‍ബലത്തില്‍ സന്ദര്‍ശകര്‍ 451 റണ്‍സാണ് നേടിയത്.


Also read ചോര മരവിപ്പിക്കുന്ന ജിഷ കൊലപാതക കേസില്‍ കുറ്റാരോപിതനായ അമീറുല്‍ ഇസ്‌ലാം ജയിലില്‍ വെച്ച് ചോര കണ്ട് തല കറങ്ങി വീണു 


ഇന്ത്യക്കായി അവിസ്മരണീയ റണ്ണൗട്ടിനു പുറമേ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയ രവീന്ദ്ര ജഡേജയുടെ മികവിന്റെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസ് ഇന്നിങ്‌സിന് ഇന്ത്യ തടയിട്ടത്.

ഫീല്‍ഡിങ്ങില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ‘ബാക്ക് ഹാന്‍ഡ്’ പ്രകടനത്തെ ഓര്‍മ്മിപ്പിക്കും വിധമാണ് ജഡേജ ഓസീസിന്റെ അവവസാന വിക്കറ്റ് വീഴ്ത്തിയത്.

ശേഷിക്കുന്ന വിക്കറ്റുകള്‍ ഉമേഷ് യാദവും അശ്വിനും ചേര്‍ന്നാണ് പങ്കിട്ടത്. മൂന്ന് വിക്കറ്റുകള്‍ ഉമേഷ് സ്വന്തമാക്കിയപ്പോള്‍ അശ്വിനു ഒരു വിക്കറ്റാണ് ലഭിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 73 റണ്‍സ് എടുത്തിട്ടുണ്ട്.

Advertisement