എഡിറ്റര്‍
എഡിറ്റര്‍
ജേക്കബ് തോമസിനെ സര്‍ക്കാര്‍  മാറ്റി; വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക്
എഡിറ്റര്‍
Friday 31st March 2017 6:57pm

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പകരം വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് നല്‍കിയത്. ഭരണകക്ഷിയിലെ പ്രമുഖര്‍ക്കെതിരായ വിജിലന്‍സ് കേസുകളില്‍ കര്‍ശന നിലപാടെടുത്തതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെടുകയായിരുന്നു.


Don’t Miss: മെസ്സിയെ മറികടക്കാന്‍ സുനില്‍ ഛേത്രിക്കിനി ആറു ഗോള്‍; ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് ഇന്ത്യന്‍ നായകനും


ഇന്ന് തന്നെ ജേക്കബ് തോമസ് ചുമതല കൈമാറുമെന്നാണ് സൂചന. നേരത്തേ വിജിലന്‍സ് ഡയറക്ടറെ എന്തുകൊണ്ടാണ് മാറ്റാത്തത് എന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഉബൈദ് ചോദിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അടുത്തകാലത്തായി വിജിലന്‍സ് നിരന്തരമായി ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നത് അഭികാമ്യമല്ലെന്ന് സി.പി.ഐ.എമ്മില്‍ നിന്ന് തന്നെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ തീരുമാന പ്രകാരമാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് സ്ഥിരമായി മാറ്റുന്നതിവനു മുന്നോടിയായാണ് അവധിയില്‍ പ്രവേശിക്കാന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടത് എന്നും സൂചനകളുണ്ട്.


Also Read: ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു


ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ്, ടി.പി ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് എന്നീ കേസുകളില്‍ കര്‍ശന നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതു കൂടാതെ ജിഷ കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്ന് വിജിലന്‍സ് റിപ്പേര്‍ട്ട് നല്‍കിയതും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

Advertisement