എഡിറ്റര്‍
എഡിറ്റര്‍
‘കപ്പലോടിക്കാനറിയാത്ത തന്നെ തുറമുഖ വകുപ്പ് ഡയറക്ടറാക്കിയവരാണ് ഉത്തരവാദി’; സി.എ.ജി റിപ്പോര്‍ട്ടിന് മറുപടിയുമായി ജേക്കബ് തോമസ്
എഡിറ്റര്‍
Tuesday 8th August 2017 3:18pm

തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ താന്‍ ഡയറക്ടറേറ്റിലെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് കാട്ടിയെന്ന സി.എ.ജി റിപ്പോര്‍ട്ടിന് മറുപടിയുമായി ജേക്കബ് തോമസ്. റിപ്പോര്‍ട്ടിന് വിശദീകരണം നല്‍കേണ്ടത് അന്നത്തെ സര്‍ക്കാരാണെന്ന് ജേക്കബ് തോമസ് പറഞ്ഞു

‘കപ്പലോടിക്കാന്‍ അറിയാത്ത തന്നെ പിടിച്ച് തുറമുഖ വകുപ്പ് ഡയറക്ടറാക്കിയവരാണ് വീശദീകരണം നല്‍കേണ്ടത്. വി.എസ് അച്യുതാനന്ദനും വകുപ്പ് മന്ത്രിയുമാണ് മറുപടി പറയേണ്ടത്.’


Also Read: ‘ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വാ..കാത്തിരിക്കാം’;ശോഭാ സുരേന്ദ്രനെതിരെ വീണ്ടും സുധീഷ് മിന്നി


തനിക്കെതിരെ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ഡയറക്ടറേറ്റിലെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സി.എ.ജി ശരിവെച്ചിരുന്നു.

മണ്ണ്- മണല്‍ ഖനനത്തിലും ചട്ടങ്ങള്‍ പാലിക്കാതെയും കെട്ടിട നിര്‍മ്മാണത്തില്‍ അനുമതി ഇല്ലാതെയുമാണ് പ്രവൃത്തികള്‍ തുടങ്ങിയത്. റോഡ് നിര്‍മ്മാണത്തില്‍ ടാര്‍ വാങ്ങിയതിലും വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഐ.എം.ജി ഡയറക്ടറാണ് ജേക്കബ് തോമസ്.

Advertisement