'പ്രൊഫഷണല്‍ ഫുട്ബോളര്‍; ഞാനെന്റെ കരിയറില്‍ നേടിയത് അവനൊരു സീസണില്‍ സ്വന്തമാക്കി'; ജാക്ക് ഗ്രീലിഷ്
Football
'പ്രൊഫഷണല്‍ ഫുട്ബോളര്‍; ഞാനെന്റെ കരിയറില്‍ നേടിയത് അവനൊരു സീസണില്‍ സ്വന്തമാക്കി'; ജാക്ക് ഗ്രീലിഷ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th October 2023, 5:48 pm

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനെ പ്രശംസിച്ച് സഹതാരം ജാക്ക് ഗ്രീലിഷ്. ഹാലണ്ടിന്റെ പെര്‍ഫോമന്‍സിന് പിന്നില്‍ അദ്ദേഹത്തിന്റെ കഠിന പ്രയത്നമാണെന്നും അദ്ദേഹം സക്സസ്ഫുള്‍ പ്ലെയറാണെന്നുമാണ് ഗ്രീലിഷ് പറഞ്ഞത്. ഡെയ്ലി മെയ്ലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രീലിഷ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ കണ്ടതില്‍ വെച്ച് മികച്ച പ്രൊഫഷണല്‍ ഫുട്ബോളറാണ് ഹാലണ്ട്. അവന്റെ മൈന്‍ഡ് സെറ്റ് എങ്ങനെയാണെന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. അവനെല്ലാം ചെയ്യുന്നുണ്ട്. ജിമ്മില്‍ പോകുന്നു, മണിക്കൂറുകളോളം പരിശീലിക്കുന്നു, ഐസ് ബാത്തും ഡയറ്റുമെടുക്കുന്നു. അതുകൊണ്ടൊക്കെയാണ് അവനിങ്ങനെ പെര്‍ഫോം ചെയ്യുന്നത്. എന്നെ കൊണ്ടൊന്നും അതിന് സാധിക്കില്ല.

ഞാനവനെ പോലെ സക്സസ്ഫുള്‍ പ്ലെയര്‍ അല്ല. കഴിഞ്ഞ സീസണില്‍ അവന്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഞാനെന്റെ കരിയറില്‍ നേടിയതിനെക്കാള്‍ കൂടുതലാണ് അത്,’ ഗ്രീലിഷ് പറഞ്ഞു.
അതേസമയം, യുവേഫയുടെ മികച്ച താരമായും ഹാലണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

യുവേഫയുടെ മികച്ച താരമായ് ഹാലണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ കുതിപ്പ് തുടരുകയാണ്. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്‌സിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പെപ്പും കൂട്ടരും സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്.

ഇതോടെ രണ്ട് മത്സരവും ജയിച്ച് ഗ്രൂപ്പ് ജി യില്‍ ഒന്നാം സ്ഥാനത്താണ് സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒക്ടോബര്‍ എട്ടിന് ആഴ്‌സണലിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. ഗണ്ണേഴ്സിന്റെ ഹോം ഗ്രൗണ്ടായ എമിറൈറ്റ്‌സ് സ്റ്റേഡിയത്തില്‍ ആണ് മത്സരം.

Content Highlights: Jack Grealish praises Erling Haaland