എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജ്ജിനെ നീക്കണമെന്നാവശ്യപ്പെട്ട് ജെ.എസ്.എസ്സ് കത്ത് നല്‍കി
എഡിറ്റര്‍
Tuesday 19th March 2013 12:44am

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എസ്.എസ് കത്ത് നല്‍കി.

Ads By Google

മുഖ്യമന്ത്രിക്കും, യു.ഡി.എഫ് കണ്‍വീനര്‍ക്കും, കേരളം കോണ്‍ഗ്രസ് എം ലീഡര്‍ കെ.എം.മാണിക്കുമാണ് കത്ത് നല്‍കിയത്. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയാണ് കത്ത് നല്‍കിയത്.

അതേസമയം ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മയ്ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്സിലെയും സി.പി.ഐ.എമ്മിലെയും വനിതാ നേതാക്കളെത്തി.

എ.ഐ.സി.സി. സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, സിപി.എം. സംസഥാന സമിതിയംഗം അഡ്വ. സി.എസ്.സുജാത എന്നിവരാണ് ഗൗരിയമ്മയെ ആശ്വസിപ്പിക്കാന്‍ എത്തിയത്.

പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ മനംനൊന്ത് ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ഗൗരിയമ്മ വിതുമ്പിയിരുന്നു.

ഇതിന്റെ പ്രതിഫലമായിരുന്നു തിങ്കളാഴ്ച ഗൗരിയമ്മയുടെ വീട്ടിലേക്കെത്തിയ ഫോണ്‍വിളികള്‍. നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കള്‍ ഗൗരിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിളിച്ചു.

Advertisement