എഡിറ്റര്‍
എഡിറ്റര്‍
ഇല -ലിപി മിനിക്കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു
എഡിറ്റര്‍
Wednesday 27th September 2017 4:25pm

റിയാദ് :ചെരാത് സാഹിത്യ വേദി കോഴിക്കോട് ലിപി പബ്ലിക്കേഷനുമായി കൈകോര്‍ത്ത് നടത്തുന്ന ഇല -ലിപി മിനിക്കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു.

നൂറുവാക്കില്‍ കവിയാത്ത, മൗലികവും അച്ചടിമാധ്യമത്തിലോ സോഷ്യല്‍ മീഡിയയിലോ ഇതിനു മുന്‍പ് പ്രസിദ്ധികരിക്കാത്തതുമായ സൃഷ്ടികള്‍ക്ക് ആണ് മത്സരത്തിനു അര്‍ഹതയുള്ളത്.

മത്സരത്തിലേക്ക് ഒരാള്‍ക്ക് മൂന്നു രചനകള്‍ വരെ അയക്കാം. 5000 രൂപ വില വരുന്ന പുസ്തകങ്ങളും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. മൂവായിരം, ആയിരത്തിഅഞ്ഞൂറു രൂപക്കുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍.പുരസ്‌ക്കാരത്തിനര്ഹമാകുന്നതും മികച്ച രചനകളും ഉള്‍പ്പെടുത്തി ലിപി പബ്ലിക്കേഷന്‍സ് കഥാസമാഹാരം പുറത്തിറക്കും.

പ്രായപരിധിയില്ലാത്ത ഈ മത്സരത്തില്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കു പങ്കെടുക്കാം. രചനകള്‍ ela 17lipi@gmail. com എന്ന ഇമെയില്‍ അഡ്രസിലോ റഫീക്ക് പന്നിയങ്കര, റഫ്സിലാസ്, മാത്തറ, ഗുരുവായൂരപ്പന്‍ കോളേജ് പി. ഒ, കോഴിക്കോട് 673014 എന്ന മേല്‍വിലാസത്തിലേക്കോ ഡിസംബര്‍ 25, നു മുന്‍പായി അയക്കാമെന്നു ചെരാത് സാഹിത്യവേദി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :, ഷിബു ഉസ്മാന്‍, റിയാദ്

Advertisement