എഡിറ്റര്‍
എഡിറ്റര്‍
‘സല്ലുവും രാഹുലും ബി.ഐ പാസ്’; മാര്‍ക്ക്ഷീറ്റില്‍ വിദ്യാര്‍ത്ഥിയുടെ ചിത്രത്തിന് പകരം സല്‍മാന്‍ ഖാനും രാഹുല്‍ ഗാന്ധിയും
എഡിറ്റര്‍
Tuesday 21st November 2017 9:45pm

ആഗ്ര: വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതയുടെ പുതിയ തെളിവായി ആഗ്ര സര്‍വ്വകലാശാലയിലെ ബി.എ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റ്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ ചിത്രവുമായാണ് ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക്ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്യാന്‍ എത്തുന്നതിന്റെ തൊട്ട് മുമ്പാണ് മാര്‍ക്ക്ഷീറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭീംറാവു അംബേദ്കര്‍ ആഗ്ര സര്‍വ്വകലാശാലയിലാണ് സംഭവം.

17028700***** എന്ന നമ്പറില്‍ തുടങ്ങുന്ന മാര്‍ക്ക്ഷീറ്റിലാണ് ആന മണ്ടത്തരം പറ്റിയിരിക്കുന്നത്. അലിഗഢിലെ അമൃത സിംഗ് മെമ്മോറിയല്‍ ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിയുടേതാണ് മാര്‍ക്ക്ഷീറ്റ്. 35 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥിയുടെ പാസ്‌പോര്‍ട്ട് സൈഡ് പടത്തിന് പകരം ആ സ്ഥാനത്ത് സല്‍മാന്റെ ചിത്രം പതിക്കുകയായിരുന്നു.


Also Read: ‘പത്മാവതിയെ കുറിച്ച് പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്; 200% ചിത്രത്തിനൊപ്പം’; തുറന്ന് പറഞ്ഞ് രണ്‍വീര്‍ സിംഗ്


വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും മുമ്പ് മാര്‍ക്ക് ഷീറ്റുകള്‍ ക്രോസ് ചെക്ക് ചെയ്യുന്നതിനിടെയാണ് പിഴവ് കണ്ടെത്തിയത്. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവും ഇതുപോലെ മാറി ഒട്ടിച്ചിട്ടുണ്ടെന്ന് സര്‍വ്വകലാശാലയിലെ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ക്ക് ഷീറ്റുകള്‍ പ്രിന്റ് ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതാണ് ഇത്തരത്തിലുള്ള പിഴവുകള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Advertisement