സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
World cup 2018
അര്‍ജന്റീനക്കുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ല; പ്രീക്വാര്‍ട്ടറിലേക്കുള്ള സാധ്യതകള്‍ ഇതൊക്കെയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday 22nd June 2018 1:24pm

 

മോസ്‌കോ: ഒടുവില്‍ ആരാധകര്‍ ഭയന്നത് സംഭവിച്ചിരിക്കുകയാണ്. ക്രൊയേഷ്യ അര്‍ജന്റീന മത്സരത്തിലേറ്റ കനത്ത പരാജയം ടീമിനേക്കാളെറേ ലോകമെമ്പാടുമുള്ള ആരാധകരെയാണ് ബാധിച്ചതെന്ന് പറയേണ്ടി വരും.

ആരാധകരുടെ നെഞ്ചിലേക്കായിരുന്നു ഇന്നലെ ക്രെയോഷ്യ അടിച്ച മൂന്ന് ഗോളുകളും ചെന്ന് തറച്ചത്. നേരത്തെ ഐസ്‌ലന്റിനോട് സമനില വഴങ്ങിയിരുന്നെങ്കിലും ക്രെയേഷ്യയുമായുള്ള മത്സരത്തില്‍ ടീം തിരിച്ചു വരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാലും പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഗ്രൂപ്പിലെ സ്‌കോര്‍ നില സൂചിപ്പിക്കുന്നത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളെ ആശ്രയിച്ച് നേരിയ സാധ്യതകള്‍ ഇനിയുമുണ്ട്. ഇനി ഗ്രൂപ്പ് ഇനത്തില്‍ നടക്കാനുള്ള നൈജീരിയ ഐസ്‌ലന്റ് മത്സരത്തില്‍ ഐസ്‌ലന്റ് തോല്‍ക്കുകയും അര്‍ജന്റീന – നൈജീരിയ മത്സരത്തില്‍ നൈജീരിയയെ വലിയ മാര്‍ജിനില്‍ അര്‍ജന്റീന തോല്‍പ്പിക്കുകയും വേണം.


Also Read മറഡോണക്ക് റാമോസിന്റെ ടാക്കിള്‍; നിങ്ങളേക്കാള്‍ കേമന്‍ മെസ്സിയാണ്

ഇനി നൈജീരിയ ഐസ്‌ലന്റ് മത്സരം സമനിലയാവുകയാണെങ്കില്‍ ഐസ്ലാന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലേക്ക് പ്രവേശിക്കാം.

അതേസമയം ഇനിയുള്ള രണ്ട് കളികളില്‍ ഐസ്‌ലന്റ് ജയിക്കുകയോ ഒന്ന് സമനിലയും ഒന്ന് ജയിക്കുകയോ ചെയ്താലും അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം.
ഇനിയുളള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ നൈജീരിയയ്ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.

എന്ത് തന്നെയാണെങ്കിലും നൈജീരിയയുമായുള്ള മത്സരത്തില്‍ അര്‍ജന്റീന വലിയ മര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുറക്കുകയുള്ളു. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയാലും ഫ്രാന്‍സ് ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍ എന്നത് ആരാധകരുടെ പ്രതീക്ഷകള്‍ മങ്ങിപ്പിക്കുകയാണ്.

Advertisement