എഡിറ്റര്‍
എഡിറ്റര്‍
എ സര്‍ട്ടിഫിക്കറ്റിനെ പേടിച്ച് ഐറ്റം നമ്പര്‍ ഒഴിവാക്കി
എഡിറ്റര്‍
Friday 15th March 2013 12:59pm

മലയാള ചിത്രത്തിലും തരംഗമായിക്കൊണ്ടിരിക്കുന്ന ഐറ്റം ഡാന്‍സുകള്‍ ഇനി വെളിച്ചം കാണുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഐറ്റം ഡാന്‍സ് ഉള്ള ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനമാണ് പലരേയും ചിത്രത്തില്‍ ഐറ്റം നമ്പര്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും പിന്‍വലിക്കുന്നത്.

Ads By Google

സെന്‍സര്‍ ബോര്‍ഡിന്റെ ഈ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ തയ്യാറാക്കിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സ് പടത്തില്‍ നിന്നും പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അണിയറയിലുള്ളവര്‍

ഐറ്റം സോംഗുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ചിത്രമായ  ഹോട്ടല്‍ കാലിഫോര്‍ണിയ’ അണിയിച്ചൊരുക്കുമെന്ന് അജി ജോണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ തിരിച്ചടിയായത്. ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ഉണ്ടെന്ന് പറഞ്ഞതിന് ശേഷം അത് പിന്‍വലിക്കുന്നതിന്റെ പ്രയാസത്തിലാണ് സംവിധായകന്‍.

അതേസമയം സിനിമയിലെ ഐറ്റം ഡാന്‍സ് സോങ്ങുകളുടെ സ്ഥാനത്ത് പ്രണയഗാനം ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തുറന്ന് സമ്മതിക്കാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല.

സ്‌ക്രിപ്റ്റില്‍ വന്ന മാറ്റമാണ് ഐറ്റം നമ്പറിനെ മാറ്റി പ്രണയഗാനമാക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഗാനരംഗം വിദേശത്ത് വെച്ച് ചിത്രീകരിക്കുമെന്നു അദ്ദഹേം പറയുന്നു.

Advertisement