എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല കേസ്;നാവികര്‍ക്ക് വധശിക്ഷ നല്‍കില്ല:സല്‍മാന്‍ ഖുര്‍ശിദ്
എഡിറ്റര്‍
Friday 22nd March 2013 10:38pm

ന്യൂദല്‍ഹി: നാവികര്‍ക്ക് വധശിക്ഷയുണ്ടാകില്ലെന്ന് ഇറ്റലിയെ അറിയിച്ചതായി വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖുര്‍ശിദിന്റെ ഔദ്യോഗിക പ്രഖ്യാപനം. {innerad}

കടല്‍ക്കൊല കേസില്‍ ഇറ്റലിക്ക് നല്‍കിയ ഉറപ്പുകള്‍ എന്തൊക്കെയാണെന്ന് സുപ്രീംതിയെ അറിയിക്കും.

ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും സല്‍മാന്‍ഖുര്‍ശിദ് മാധ്യമപ്രവര്‍കത്തകരോട് പറഞ്ഞു.  നാവികര്‍ക്ക്  വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായി ഇറ്റലി വെളിപ്പെടുത്തിയിരുന്നു.ഇറ്റാലിയന്‍ വിദേശ കാര്യ സഹന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തൂരയാണ് ഇക്കാര്യം അറിയിച്ചത്.

ആ ഒരു ഉറപ്പിന്റെ മേലാണ് നാവികരെ ഇന്ത്യയിലേക്ക് വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇത് ശരിവെക്കുന്നതായാണ്  സല്‍മാന്‍ ഖുര്‍ശിദിന്റെ ഔദ്യോഗിക പ്രഖ്യാപനം വ്യക്തമാക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ നാവികര്‍ എത്തിചേരുമെന്നാണ് വിവരം. നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ച തരത്തിലുള്ള വിചാരണയായിരിക്കും ഇവര്‍ നേരിടുക.

Advertisement