Administrator
Administrator
നാവികരെ ജയിലില്‍ അയക്കാതെ നോക്കുമെന്ന് ഇറ്റലി
Administrator
Friday 2nd March 2012 9:40am

ന്യൂദല്‍ഹി: കടലില്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ ജയിലിലേക്ക് അയക്കാതെ നോക്കുമെന്ന് ഇറ്റായിന്‍ വിദേശകാര്യസഹമന്ത്രി സ്‌നെഫാന്‍ മിസ്റ്റൂറ. ഇറ്റാലിയന്‍ നയനന്ത്രവിഭാഗത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് നാവികരെ ഇതുവരെ ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിക്കാന്‍ കഴിഞ്ഞത്. ഇനിയും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മത്സ്യതൊഴിലാളികളുടെ മരണവും മറ്റ് സംഭവങ്ങളുമുണ്ടായത്. സോണിയാഗാന്ധിയുടെ പാര്‍ട്ടിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലാണ് പ്രധാനമത്സരം. ഈ തിരഞ്ഞെടുപ്പ് മുന്നിലുള്ളതുകൊണ്ടാണ് നാവികരെ മോചിപ്പിക്കുന്ന കാര്യത്തില്‍ തടസമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ നിയമപ്രകാരം കപ്പലില്‍ നടത്തിയ പരിശോധന ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവരുത്. എന്നാല്‍ ഇറ്റലിയില്‍ നിന്നുള്ള സമര്‍ദ്ദത്തിന്റെ ഫലമായി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്താന്‍ തീരുമാനിക്കുകയാണുണ്ടായതെന്നും സ്‌നെഫാന്‍ മിസ്റ്റൂറ പറഞ്ഞു.

മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറ്റലി മാപ്പു പറഞ്ഞതായുള്ള വാര്‍ത്തകള്‍ ശരിയല്ല. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

Malayalam news

Kerala news in English

Advertisement