എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലക്കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
എഡിറ്റര്‍
Monday 18th March 2013 10:28am

തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നാവികരെ തിരിച്ചയക്കാത്ത ഇറ്റലിയുടെ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

Ads By Google

പി.കെ ഗുരുദാസന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉദാസീനതയാണ് പുലര്‍ത്തുന്നതെന്ന് പി.കെ ഗുരുദാസന്‍ പറഞ്ഞു.

ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നയതന്ത്രബന്ധം ഒരു രാജ്യത്തെ വഞ്ചിക്കാനുള്ളതല്ല. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് വ്യക്തമാണ്.

കടല്‍കൊലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇന്ത്യയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ അടിയന്തിരപ്രമേയ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

അതേസമയം കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി മുകുല്‍ രോഹ്ത്തഗി സുപ്രീം കോടതിയില്‍ ഹാജരാകും. നാവികര്‍ ഇറ്റലിയില്‍ നിന്നും മടങ്ങിയെത്താത്തതിനെ കുറിച്ച് ഇദ്ദേഹം കോടതിയില്‍ വിശദീകരിക്കും.

അതേസമയം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇറ്റാലിയന്‍ സ്ഥാനപതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയേക്കില്ലെന്നാണ് അറിയുന്നത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. വിയന്ന കണ്‍വെന്‍ഷനിലെ 33(3) വകുപ്പ് പ്രകാരം നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കും.

Advertisement