സുഷമ സ്വരാജിന്റെയും ജെയ്റ്റ്‌ലിയുടെയും മരണത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ബി.ജെ.പി എം.പി പ്രജ്ഞ സിങ്
India
സുഷമ സ്വരാജിന്റെയും ജെയ്റ്റ്‌ലിയുടെയും മരണത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ബി.ജെ.പി എം.പി പ്രജ്ഞ സിങ്
ന്യൂസ് ഡെസ്‌ക്
Monday, 26th August 2019, 3:53 pm

 

ന്യൂദല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ സുഷമ സ്വരാജിന്റേയും അരുണ്‍ ജെയ്റ്റ്‌ലിയുടേയും മരണത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍. ബി.ജെ.പി നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം ‘മാരക് ശക്തി’ ഉപയോഗിക്കുകയാണെന്നാണ് പ്രജ്ഞയുടെ ആരോപണം.

അരുണ്‍ ജെയ്റ്റ്‌ലി, സുഷ്മ സ്വരാജ് എന്നിവരുടെ മരണത്തിന് കാരണം പ്രതിപക്ഷം ദുഷ്ടശക്തികളെ ഉപയോഗിക്കുന്നതാണെന്നും പ്രജ്ഞ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയോഗത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ‘ ഒരിക്കല്‍ ഒരു മാഹാരാജ് ജി എന്നോട് പറഞ്ഞിരുന്നു, പ്രതിപക്ഷം ചില ദുഷ്ടശക്തികളെ ബി.ജെ.പിക്കെതിരെ ഉപയോഗിക്കുന്ന മോശം കാലം വരുമെന്ന്. അദ്ദേഹം പറഞ്ഞത് ഞാന്‍ മറന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉന്നത നേതാക്കള്‍ ഒന്നിനു പുറകേ ഒന്നായി നമ്മളെ പിരിയുമ്പോള്‍, മഹാരാജ് ജി പറഞ്ഞത് ശരിയല്ലേയെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു.’ എന്നാണ് അവര്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും ബി.ജെ.പി പ്രവര്‍ത്തകര്‍ മരണപ്പെട്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.