ഇസുസു കാറുകള്‍ക്ക് ജനുവരി മുതല്‍ നാലു ശതമാനം വില വര്‍ധിക്കും
Car
ഇസുസു കാറുകള്‍ക്ക് ജനുവരി മുതല്‍ നാലു ശതമാനം വില വര്‍ധിക്കും
ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 4:55 pm

ഇന്ത്യയില്‍ വേരുറപ്പിച്ച് തുടങ്ങിയിട്ടുള്ള ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഇസുസുവും വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു. 2019 ജനുവരി മുതല്‍ ഇസുസുവിന്റെ വാഹനങ്ങള്‍ക്ക് നാല് ശതമാനം വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്പാദന ചിലവും നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതുമാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയതെന്നാണ് ഇസുസു നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ഇസുസുവിന്റെ വാഹന വിതരണത്തിനു ചിലവേറിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.


ഇസുസുവിന്റെ വാണിജ്യ വാഹനങ്ങളായ റെഗുലര്‍ ക്യാബ് മോഡലുകള്‍ക്കും എസ്-ക്യാബ് മോഡലുകള്‍ക്കും രണ്ട് ശതമാനം വരെയും പിക്ക് അപ്പുകള്‍ക്ക് നാല് ശതമാനം വരെയുമാണ് വില ഉയരുന്നത്.

ഇസുസുവിനു പുറമേ ടൊയോട്ട, ബി.എം.ഡബ്ല്യു തുടങ്ങിയ വാഹനങ്ങളുടേയും വില നാല് ശതമാനം കൂടുമെന്ന് നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ മറ്റ് വാഹനങ്ങളുടെ വിലയിലും നേരിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന.