എഡിറ്റര്‍
എഡിറ്റര്‍
തിയേറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം; ക്രിസ്മസിന് മലയാളം സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍
എഡിറ്റര്‍
Tuesday 13th December 2016 6:27pm

theatres


വിഷയത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 


കൊച്ചി: നിര്‍മ്മാതാക്കള്‍ക്കുള്ള തിയേറ്റര്‍ വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കാരണം ക്രിസ്മസിന് മലയാളം സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍.

വിഷയത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, ഇസ്ര എന്നീ ചിത്രങ്ങളുടെ റിലീസാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ മാസം തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രങ്ങളാണിവ.

കഴിഞ്ഞ കുറേ നാളുകളായി തിയേറ്റര്‍ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുകയാണ്. നിലവില്‍ 60 ശതമാനം ലാഭവിഹിതമാണ് നിര്‍മ്മാതാക്കള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കുന്നത്. ഇത് പത്ത് ശതമാനം വെട്ടിക്കുറച്ച് 50 ശതമാനമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്നാണ് റിലീസിങ്ങ് മാറ്റിവെക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.


സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബ് മോഹന്‍ ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. സിദ്ദിഖ് ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഫുക്രി.

Advertisement