എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: മുരളീധരന് ചെന്നിത്തലയുടെ മറുപടി
എഡിറ്റര്‍
Monday 22nd October 2012 4:33pm

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുരളീധരന് ചെന്നിത്തലയുടെ മറുപടി. ചാരക്കേസില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം ശരിയാണെന്നും മുരളീധരന്റെ പരാതികള്‍ പാര്‍ട്ടിയുടെ പൊതുവേദികളില്‍ ഉന്നയിക്കാമെന്നും രമേശ് ചെന്നിത്തല മറുപടി പററഞ്ഞു.

Ads By Google

കത്തിലൂടെയാണ് രമേശ് ചെന്നിത്തല മുരളീധരന് മറുപടി നല്‍കിയത്. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ രമേശ് ചെന്നിത്തല മൗനം അവലംബിച്ചത് വേദനിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്.

എന്നാല്‍ ചെന്നിത്തല അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. കത്ത് ലഭിച്ചാല്‍ അതിന് ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുരളീധരന്‍ അറിയിച്ചു. വിഷയത്തില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാരക്കേസ് ചാരമാകാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി വിലക്കുന്നതുവരെ ഉന്നതതല അന്വേഷണ ആവശ്യവുമായി മുന്നോട്ടുപോകുമെന്നും മുരളി വ്യക്തമാക്കിയിരുന്നു. കേസിന്റെ സമയത്ത് കെ. കരുണാകരന് എന്‍.എസ്.എസ് നല്‍കിയ പിന്തുണ വളരെയധികം വിലമതിക്കുന്നെന്നും മുരളി നേരത്തേ പറഞ്ഞിരുന്നു.

Advertisement