എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നരസിംഹറാവുവിനും പങ്കുണ്ടെന്ന് സംശയം: മുരളീധരന്‍
എഡിറ്റര്‍
Sunday 7th October 2012 1:47pm

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.മുരളീധരന്‍. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണെന്നാണ് മുരളീധരന്‍ പഞ്ഞത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Ads By Google

നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണെന്ന് കെ.കരുണാകരന്‍ മുന്‍പ് പലതവണ പറഞ്ഞിട്ടുണ്ട്. ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ഒരിക്കല്‍പ്പറഞ്ഞ റാവു ഒരാഴ്ചയ്ക്കുള്ളില്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

റാവു പ്രധാനമന്ത്രി പദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ തനിക്ക് എതിരാളികളാവുമെന്ന് തോന്നിയ നേതാക്കളെയെല്ലാം ഓരോ കള്ളക്കേസുകളില്‍ പെടുത്തുകയായിരുന്നു. ചാരക്കസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ നാല് കേസുകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഉണ്ടായതാണെന്നും മുരളീധരന്‍ പറഞ്ഞു.

ചാരക്കേസില്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. കണ്ടെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

തന്റെ പിതാവിന് വേണ്ടിയാണ് ഇതെല്ലാം തുറന്ന് പറയുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുരളീധരന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്.

Advertisement