എഡിറ്റര്‍
എഡിറ്റര്‍
ഗസ; ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രഈല്‍ തയ്യാര്‍
എഡിറ്റര്‍
Thursday 7th August 2014 11:31am

gasa കൈറോ:  ഗസയില്‍ മൂന്നു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രഈല്‍ തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍.  കൈറോയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ തയ്യാറായത്‌.

എന്നാല്‍ സ്ഥിരം വെടിനിര്‍ത്തലിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കല്ല. ഉപരോധങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സമാധന ഉടമ്പടിയുമായി സഹകരിക്കൂവെന്നും ഹമാസ് അറിയിച്ചു.

ഗസ മുനമ്പില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഇസ്രഈലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ രണ്ട് ദിവസം മുമ്പ് കൈറോയിലെത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ഇസ്രഈലി പ്രതിനിധികളുമായി കൈറോയില്‍ ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. ഹമാസ്, ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് എന്നിവയിലെ നേതാക്കളടക്കമുള്ള ഫലസ്തീന്‍ പ്രതിനിധികളുമായാണ് ചൊവ്വാഴ്ച രാത്രി ചര്‍ച്ച നടത്തിയത്.

ഗസയില്‍ നിന്ന് ഇസ്രഈലിന്റെ പൂര്‍ണ പിന്മാറ്റം, ഉപരോധം പിന്‍വലിക്കല്‍, ജറുസലമില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ പിടികൂടിയവരടക്കമുള്ള തടവുകാരെ വിട്ടയക്കുക, പുനര്‍ നിര്‍മ്മാണത്തിനുള്ള അന്താരാഷ്ട്ര സഹായം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഫലസ്തീന്‍ പ്രതിനിധികള്‍ മുന്നോട്ട് വെച്ചത്. ഹമാസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയെന്നാതായിരുന്നു ഇസ്രഈലിന്റെ ആവശ്യം. എന്നാല്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ ഇരുകൂട്ടരും അംഗീകരിച്ചിരുന്നില്ല.

റോക്കറ്റ് ശേഖരം ഹമാസ് ഉപേക്ഷിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹമാസിനോട് സമ്മര്‍ദ്ദം ചെലുത്തണമെന്നും കെറി വ്യക്തമാക്കിയിരുന്നു.

ഒരു മാസത്തെ ഇസ്രഈല്‍ ആക്രമണത്തിന് ശേഷം ഗസയില്‍ 72 മണിക്കൂര്‍  വെടിനിര്‍ത്തലിന്റെ രണ്ടാം ദിനം സമാധാനപൂര്‍ണമാണ്. 28 ദിവസത്തെ ഇസ്രഈല്‍ കൂട്ടക്കുരുതിയില്‍ കനത്ത നാശനഷ്ടമാണ് ഗസയ്ക്ക് നേരിടേണ്ടി വന്നത്. ആക്രമണത്തില്‍ 1867 പേര്‍ കൊല്ലപ്പെട്ടു.  9563 പേര്‍ക്ക് പരിക്കേറ്റു.

അതേസമയം, 3 പേരാണ് ഇസ്രഈലില്‍ കൊല്ലപ്പെട്ടത്. 64 സൈനികരും. 57 ഇസ്രഈല്‍ സൈനികരും, 2 അമേരിക്കക്കാരും, ബെല്‍ജിയത്തിലെ 2 സൈനികരും ഉള്‍പ്പെടെയാണിത്.

Advertisement