എഡിറ്റര്‍
എഡിറ്റര്‍
ഇസ്രയേല്‍ തിരഞ്ഞെടുപ്പ് ജനുവരി 22 ന്; പാര്‍ലമെന്റ് പിരിച്ചുവിട്ടു
എഡിറ്റര്‍
Tuesday 16th October 2012 12:20am

ജറുസലേം: ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇനി ജനുവരി 22 ന് തിരഞ്ഞെടുപ്പ്. ഇന്നലെ അര്‍ധരാത്രിയാണ് ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയത്തിന് ഇസ്രയേല്‍ പാര്‍ലമെന്റ് അനുമതി നല്‍കിയത്.

120 അംഗങ്ങളില്‍ 100 പേരും പ്രമേയത്തെ അനുകൂലിച്ചു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. 2013 ഒക്‌ടോബറില്‍ നടത്തേണ്ട പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.

Ads By Google

2013 ജനുവരി 22 ന് തിരഞ്ഞെടുപ്പ് നടത്താനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. പ്രമേയത്തിലുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് നെതന്യാഹു പറഞ്ഞു.

നിരവധി കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന ബജറ്റ് പാസാക്കുന്നതില്‍ കൂട്ടുകക്ഷി സര്‍ക്കാരിലെ ഘടകകക്ഷികള്‍ക്കിടയിലുള്ള അഭിപ്രായഭിന്നതയാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്.

പ്രാദേശികമേഖലയിലെ സംഘര്‍ഷാവസ്ഥയുടെയും ലോക സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ലിക്കുഡ് പാര്‍ട്ടി നേതാവ് നെതന്യാഹു നേതൃത്വം നല്‍കുന്ന വലതുപക്ഷ മുന്നണിക്ക് അനായാസം വിജയിക്കാനാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സ്ഥാപിതമായ ശേഷം രാഷ്ട്രം നേരിടുന്ന ഏറ്റവും കനത്ത പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ക്കിടെ ആര് നയിക്കണമെന്നതില്‍ ഇനി ഇസ്രയേല്‍ ജനത വിധിയെഴുതും.

എണ്‍പത് വര്‍ഷത്തിനിടെ ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ രാഷ്ട്രത്തെ ആര് ഭരിക്കണമെന്ന്‌ ജനങ്ങള്‍ക്ക് തീരുമാനിക്കാണെന്ന് നെതന്യാഹു വ്യക്തമാക്കി.

Advertisement