എഡിറ്റര്‍
എഡിറ്റര്‍
ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: സി.ബി.ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
എഡിറ്റര്‍
Saturday 15th June 2013 12:45am

ishrath-jahan...

ന്യൂദല്‍ഹി: ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന് സി.ബി.ഐക്ക് കോടതിയുടെ ശാസന.

കൊല്ലപ്പെട്ടവര്‍ ഭീകരരായിരുന്നോ എന്ന് പരിശോധിക്കുന്നതിന് പകരം ഏറ്റുമുട്ടല്‍ വ്യാജമായിരുന്നോ എന്ന കാര്യമാണ് സി.ബി.ഐ അന്വേഷിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷ കുമാരി, എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

Ads By Google

ജനങ്ങളെ കൊന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കലാണോ സര്‍ക്കാറിന്റെ പണിയെന്ന് ജസ്റ്റിസ് പട്ടേല്‍ ചോദിച്ചു.
സി.ബി.ഐ  എന്ത്‌കൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും, സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുമായി സി.ബി.ഐ സഹകരിക്കാതതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഇസ്‌റത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍ എന്നിവരുടെ കേസ് പിരഗണിച്ചപ്പോഴാണ് കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചത്.

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറും ഇശ്‌റത്തും ലശ്കര്‍ ബന്ധമുള്ള തീവ്രവാദികളാണെന്ന് സ്ഥാപിക്കാന്‍ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങുന്ന രണ്ട് സീഡി അഡ്വക്കറ്റ് ജനറല്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഈ നടപടിയെയും കോടതി ശക്തമായി വിമര്‍ശിച്ചു.

ഇത്തരം തെളിവുകള്‍ സമര്‍പ്പിക്കേണ്ട സമയമായില്ലെന്നും, അതിനുള്ള കോടതിയല്ല ഇതെന്നും ഹൈകോടതി വ്യക്തമാക്കി. സീഡി സ്വീകരിക്കാന്‍ മടിച്ച കോടതി  അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. കേസില്‍ ജൂലൈ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ അറിയിച്ചു.

2004 ജൂണ്‍ 15നാണ് ഇസ്‌റത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമട്ടലില്‍ കൊലചെയ്യുന്നത്. അംജദ് അലി അക്ബറലി റാണ, ജിഷന്‍ ജോഹര്‍ എന്നിവരും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement