എഡിറ്റര്‍
എഡിറ്റര്‍
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: ഐ.പി.എസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ അനുമതി
എഡിറ്റര്‍
Wednesday 5th June 2013 12:00am

pranesh

അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ കൊലപാതക കേസില്‍ ഗുജറാത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വിന്‍സാരിയെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കി.
Ads By Google

ഇസ്രത്ത് ജഹാന്‍ കേസ് സി.ബി.ഐ ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിന്‍സാരിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹരജി സമര്‍പ്പിച്ചിരുന്നു.

ഇസ്രത്ത് ജഹാന്‍, ജാവേദ് ഷെയ്ഖ് എന്നിവരടക്കമുള്ളവരെ വധിച്ച അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് സംഘത്തെ നയിച്ചത് വിന്‍സാരിയായിരുന്നു. എന്നാല്‍ വിന്‍സാരിക്കെതിരെയുള്ള നീക്കം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യം വെച്ചാണെന്ന് ബി.ജെ.പി ആരോപിച്ചു.

004 ജൂണ്‍ 15നാണ് ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമട്ടലില്‍ കൊലചെയ്യുന്നത്. അംജദ് അലി അക്ബറലി റാണ, ജിഷന്‍ ജോഹര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

നരേന്ദ്ര മോഡയെ കൊല്ലാന്‍ എത്തിയ തീവ്രവാദ സംഘം എന്നായിരുന്നു പോലീസ് ഇവരെ വിശേഷിപ്പിച്ചത്.  പ്രാണേഷ് പിള്ള ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പോലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പോലീസിനും പങ്കുള്ളതായി സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു.

അതേസമയം, സുഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രാജസ്ഥാന്‍ മുന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ മുംബൈയിലെ കോടതിയില്‍ ഹാജരായി. കഠാരിയയ്ക്ക് പുറമേ ആര്‍.കെ മാര്‍ബിള്‍ ഡയറക്ടര്‍ വിമല്‍ പട്‌നിയും ഹാജരായി.

കോടതിയുടെ സമന്‍സ് പ്രകാരമാണ് ഹാജരായത്. കഠാരിയ അടക്കമുള്ളവര്‍ക്ക് ജൂണ്‍ 14 വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

Advertisement