എഡിറ്റര്‍
എഡിറ്റര്‍
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് എ.ഡി.ജി.പിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
എഡിറ്റര്‍
Sunday 23rd June 2013 8:00am

pranesh

അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ ഗുജറാത്ത് എ.ഡി.ജി.പി പി.പി പാണ്ഡേയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എച്ച്.എസ് ഖുത്‌വാദാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് നടപടി.

Ads By Google

നിരവധി തവണ പാണ്ഡേയ്ക്ക് സമന്‍സ് അയച്ചിട്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പാണ്ഡേ പ്രതികരിച്ചില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.

40 വയസ്സിനുള്ളില്‍ പാണ്ഡേ കീഴടങ്ങിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്വത്ത് സി.ബി.ഐ കണ്ടുകെട്ടാമെന്നും ഉത്തരവില്‍ പറയുന്നു.

കേസില്‍ തനിക്കെതിരെയുള്ള പ്രഥമ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പാണ്ഡേ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി ഈയിടെ തള്ളിയിരുന്നു.  കഴിഞ്ഞ മെയ് 10 മുതല്‍ പാണ്ഡേ ഒളിവിലാണ്. പാണ്ഡേ അടക്കം 20 പോലീസുകാര്‍ കേസില്‍ പ്രതികളാണ്.

2004 ജൂണ്‍ 15നാണ് ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമട്ടലില്‍ കൊലചെയ്യുന്നത്. അംജദ് അലി അക്ബറലി റാണ, ജിഷന്‍ ജോഹര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

നരേന്ദ്ര മോഡിയെ കൊല്ലാന്‍ എത്തിയ തീവ്രവാദ സംഘം എന്നായിരുന്നു പോലീസ് ഇവരെ വിശേഷിപ്പിച്ചത്.  പ്രാണേഷ് പിള്ള ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പോലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പോലീസിനും പങ്കുള്ളതായി സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു.

Advertisement