എഡിറ്റര്‍
എഡിറ്റര്‍
ഇസ്രായേല്‍ സൈനിക മേധാവിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് സൗദി പത്രം; ഇറാനെതിരെ സഹകരിക്കാന്‍ തയ്യാറെന്ന് സൈനികമേധാവി
എഡിറ്റര്‍
Thursday 16th November 2017 9:37pm

 

ജിദ്ദ: ഇസ്രായേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഗാദി ഇസിയാന്‍കോട്ടുമായുള്ള അഭിമുഖം നടത്തി സൗദി പത്രമായ അലഫ്. ഇതാദ്യമായാണ് ഒരു ഇസ്രായേലി സൈനികമേധാവിയെ ഒരു സൗദിപത്രം അഭിമുഖം നടത്തുന്നത്. ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് സൗദി.

ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സാണ് അഭിമുഖം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ പ്രധാന ഭീഷണി ഇറാനാണെന്നും ഇറാന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റി സൗദിക്കും ഇസ്രായേലിനും ഒരേ നിലപാടാണെന്നും അഭിമുഖത്തില്‍ പറയുന്നു.

ഇറാന്റെ ഭീഷണിയെ നേരിടാന്‍ ട്രംപിന്റെ നേതൃത്വത്തില്‍ പുതിയ അന്താരാഷ്ട്ര സഖ്യം രൂപപ്പെട്ടു വരുന്നുണ്ടെന്നും ഇറാനെതിരായ ഇന്റലിജന്‍സ് വിവരങ്ങള്‍ മിതവാദികളായ അറബ് രാജ്യങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറാണെന്നും അഭിമുഖത്തില്‍ പറയുന്നു.


Read more: ‘നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കി ബി.ജെ.പി ഐ.ടി സെല്‍ മേധാവി; പ്രചരണം സഹോദരിക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന നെഹ്‌റുവിന്റെ ചിത്രങ്ങള്‍ വെച്ച്


നിലവില്‍ യമന്‍-ലബനന്‍ വിഷയങ്ങളില്‍ സൗദി ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ സൈനിക മേധാവിയുടെ അഭിമുഖം സൗദിപത്രത്തില്‍ വന്നിരിക്കുന്നത്.

ലബനന്‍ മുതല്‍ ഇറാഖ് വരെയും പേര്‍ഷ്യന്‍ ഗള്‍ഫ് മുതല്‍ ചാവുകടല്‍വരെയും ബന്ധപ്പെടുത്തി ശിയാസാമ്രാജ്യം സ്ഥാപിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഇതിന് ഗള്‍ഫ് രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനായി തീവ്രവാദ സംഘടനകള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുകയാണെന്നും അഭമുഖത്തില്‍ പറയുന്നു.

Advertisement