വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചെടുക്കാനൊരുങ്ങി നെതന്യാഹുവും ബെന്നി ഗാന്റ്‌സും
World News
വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചെടുക്കാനൊരുങ്ങി നെതന്യാഹുവും ബെന്നി ഗാന്റ്‌സും
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 11:55 am

തെല്‍ അവിവ്: വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂടി ഇസ്രഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറുപക്ഷത്തുള്ള ബെന്നി ഗാന്റസ്സും. നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ട്ടിയും ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും തമ്മില്‍ സംയുക്ത സര്‍ക്കാരുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച നടന്ന ഔദ്യോഗിക ചര്‍ച്ചയില്‍ വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ട ഒദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങാവന്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതിയെ വാഷ്ംഗ്ടണ്‍ അംഗീകരിച്ചാല്‍ തുടര്‍ന്ന് ഇസ്രഈല്‍ ക്യാബിനറ്റിന്റെ അനുമതി വാങ്ങണം. ഇതിനു ശേഷം ഇസ്രഈല്‍ പാര്‍ലമെന്റ് പദ്ധതി അംഗീകരിക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബെന്നി ഗാന്റ്‌സും നെതന്യാഹുവും ഒരേ പലെ മുന്നില്‍ കാണുന്ന പദ്ധതിയാണ് വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ കൂടി കൈക്കലാക്കല്‍. സംയുക്ത സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ ഈ വിഷയം ഉയര്‍ന്നു വന്നിരുന്നു. സംയുക്ത സര്‍ക്കാര്‍ രൂപീകരണം അവസാഘട്ടത്തിലായിരിക്കെ ജഡ്ജിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങള്‍ ഇരു പക്ഷത്തിനുമിടയില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

കൊവിഡ്-19 നെ നിയന്ത്രണ വിധേയമാക്കിയശേഷം വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ സ്വന്തമാക്കുന്നതിലേക്ക് ഇസ്രഈല്‍ തിരിയുമെന്നാണ് അമേരിക്കയിലെ ഇസ്രഈല്‍ അംബാസിഡര്‍ ഡാനി ഡാനൊണ്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെ ഇസ്രഈല്‍ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ 70 വര്‍ഷമായി മറ്റൊരാളുടെ സ്ഥലം കൈയ്യേറില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോള ക്രമം മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അതിനുപറ്റും എന്ന് പറഞ്ഞ് ഇസ്രഈല്‍ വരുന്നത് വരെ. ട്രംപിന്റെ വരവിന് മുന്‍പ് ആരും ഇത് അംഗീകരിച്ചിരുന്നില്ല,’ മനുഷ്യാവകാശ പ്രവര്‍ത്തകനപം അഭിഭാഷകനുമായ ജോനാദല്‍ കത്തെബ് മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.