ഐ.എസ്.എല്‍; ഗോവയെ തകര്‍ത്ത് ബംഗളുരു എഫ്.സിക്ക് കന്നിക്കിരീടം
ISL
ഐ.എസ്.എല്‍; ഗോവയെ തകര്‍ത്ത് ബംഗളുരു എഫ്.സിക്ക് കന്നിക്കിരീടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th March 2019, 11:36 pm

മുംബൈ: ഐ.എസ്.എല്ലില്‍ തങ്ങളുടെ ആദ്യ കിരീടം നേടി ബംഗളുരു എഫ്.സി. അധിക സമയത്ത് ഗോവയ്‌ക്കെതിരെ രാഹുല്‍ ബെക്കെ നേടിയ ഒരു ഗോളാണ് ബംഗളുരുവിനെ കിരീടത്തിലേക്കെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബംഗളുരു ഐ.എസ്.എലിന്റെ ഫൈനലിലെത്തുന്നത്.

കളി തീരാന്‍ രണ്ടു മിനുട്ടു മാത്രം ബാക്കി നില്‍ക്കെ ദിമാസ് എടുത്ത കോര്‍ണറിന് തലവെച്ച് ബെക്കെ ബംഗളുരുവിനെ കപ്പിലേക്കെത്തിക്കുകയായിരുന്നു.

Also Read സാഫ് കപ്പ്; ലങ്കാ ദഹനം പൂര്‍ണ്ണം: ഇന്ത്യന്‍ പെണ്‍പട സെമിയില്‍

ഇരു ടീമുകളും ആക്രമിച്ചു തുടങ്ങിയെങ്കിലും ഗോള്‍ വീഴാത്തതിനെ തുടര്‍ന്ന് കളി അധിക സമയത്തേക്ക് നീണ്ടു പോവുകയായിരുന്നു. 118ാം മിനുട്ടിലായിരുന്നു ബെക്കെയുടെ വിജയഗോള്‍ പിറന്നത്. അധിക സമയത്ത് ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് പോകുമെന്ന് തോന്നിച്ചിരുന്നു. 105ാം മിനുട്ടില്‍ ജഹൗഹു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ കളി ബംഗളുരുവിന് എളുപ്പമായി

കഴിഞ്ഞ ഫൈനലില്‍ ചെന്നൈയോട് പരാജയപ്പെട്ട് പുറത്തായ ബംഗളൂരു, ഈ വര്‍ഷം തോല്‍പിച്ചത് തങ്ങളുടെ രണ്ടാം ഐ.എസ്.എലിന്റെ ഫൈനലിനെത്തിയ ഗോവയെയാണ്. ഐ.എസ്.എലിന്റെ രണ്ടാം സീസണില്‍ ഗോവയെ ഫൈനലില്‍ തളച്ചിട്ടതും ചെന്നൈ തന്നെയായിരുന്നു.