എഡിറ്റര്‍
എഡിറ്റര്‍
ബ്ലാസ്റ്റേഴ്‌സ്- കൊല്‍ക്കത്ത മത്സരം; വി.ഐ.പി ടിക്കറ്റുകള്‍ മാത്രം ബാക്കി; സീറ്റെണ്ണം കുറച്ചതില്‍ ആരാധകര്‍ക്ക് നിരാശ
എഡിറ്റര്‍
Monday 13th November 2017 8:58pm


കൊച്ചി: നവംബര്‍ 17ന് നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 3500 രൂപ വിലയുള്ള വി.ഐ.പി ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം കുറച്ചത് കൊണ്ട് ഇത്തവണ കുറഞ്ഞ ആരാധകര്‍ക്ക് മാത്രമാണ് കളി കാണാനുള്ള അവസരമുള്ളത്. കാണികളുടെ എണ്ണം 41,000മായി കുറയ്ക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.

ടിക്കറ്റുകള്‍ കുറച്ച സാഹചര്യത്തില്‍ കൊച്ചിയിലെ സ്റ്റേഡിയം ഓഫീസിന് സമീപം ആരാധകര്‍ ഇന്ന് പ്രതിഷേധിച്ചിരുന്നു. 39,000 ടിക്കറ്റുകള്‍ മാത്രമാണ് ഇപ്രാവശ്യം ഓണ്‍ലൈനില്‍ വില്‍പനയ്ക്കുണ്ടായിരുന്നത്. ബാക്കിയുള്ളവ കോംപ്ലിമെന്ററി പാസുകളാണ്.

Kochi stadium tickets

 

ബുക്ക്‌മൈ ഷോ, മുത്തൂറ്റ്ഫിന്‍ കോര്‍പ്പ് വഴി ബാക്കിയുള്ള വി.ഐ.പി ടിക്കറ്റുകളുടെ വില്‍പന തുടരും.

ആദ്യ മത്സരത്തിന് പുറമേ ചെന്നൈയിന്‍ എഫ് സി ക്കെതിരെയും ബംഗളൂരു എഫ് സിക്കെതിരായുമുള്ള മത്സരത്തിലും 240 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ബാക്കിയുള്ള കളികള്‍ക്കെല്ലാം 200 ല്‍ തുടങ്ങുന്ന ടിക്കറ്റുകളുണ്ട്.

Advertisement