എഡിറ്റര്‍
എഡിറ്റര്‍
മുത്തലാഖ് കേസിലെ ഹര്‍ജിക്കാരി ഇസ്രത് ജഹാന്റെ മക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി
എഡിറ്റര്‍
Thursday 31st August 2017 9:43pm

കൊല്‍ക്കത്ത:മുത്തലാഖ് കേസിലെ ഹര്‍ജിക്കാരില്‍ ഒരാളായ ഇസ്രത് ജഹാന്റെ മക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭര്‍ത്താവാണ് മക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇസ്രത് നല്‍കിയ പരാതിയില്‍ പറയുന്നത്.

മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നതിനു ശേഷം തനിക്കെതിരെ പല ഭാഗത്തുനിന്നും ഭീഷണിയുള്ളതായി കാണിച്ച് ഇസ്രത് ജഹാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് പരാതി നല്‍കിയിരുന്നു.

മുത്തലാഖ് കേസിലെ ഹരജിക്കാരില്‍ ഒരാളായ ഇസ്രത് ജഹാന്‍ ‘ഭ്രഷ്ട്’. വിധി വന്ന ശേഷം പരിസരവാസികളടക്കം മിണ്ടാതായെന്നും ബന്ധുക്കളടക്കം തന്നെ ‘മോശം’ സ്ത്രീയായി ചിത്രീകരിക്കുകയാണെന്നും ഇസ്രത് മുമ്പ് പറഞ്ഞിരുന്നു.


Also read ഇതെന്തൊരു അല്‍പ്പത്തരമാണ്; റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്നോ; മുംബൈ പ്രളയത്തെ നിസാരവത്ക്കരിച്ച ബിഗ്ബിയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ


‘കോടതി വിധി വന്ന ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ഉണ്ടാകുന്നത്. ‘ചീത്ത സ്ത്രീ’, ‘ആണുങ്ങളുടെ ശത്രു’ എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്. അയല്‍ക്കാരടക്കം എന്നോട് മിണ്ടുന്നില്ല’.
‘സുരക്ഷിതത്വമില്ലാതെയാണ് കഴിയുന്നതെന്നും ഈ ആളുകളുമായി യുദ്ധം ചെയ്യാനുള്ള ശക്തി തനിക്കില്ലെന്നും മുമ്പ് ഇസ്രത് പറഞ്ഞിരുന്നു.

ബംഗാളിലെ ഹൗറ സ്വദേശിയായ ഇസ്രതിനെ 2015ലാണ് ഭര്‍ത്താവ് മുര്‍തസ് മൊബൈല്‍ വഴി മൊഴി ചൊല്ലിയിരുന്നത്. ദുബൈയില്‍ നിന്നായിരുന്നു ഇയാള്‍ മൊഴി ചൊല്ലല്‍ നടത്തിയത്.

Advertisement