Administrator
Administrator
മുംബൈ ആക്രമണത്തിന്റെ തിരക്കഥ ഐ.എസ്.ഐയുടേതെന്ന് ഷഹ്‌സാദ്
Administrator
Thursday 2nd June 2011 9:23am

shahsadന്യൂദല്‍ഹി: മുംബൈ ഭീകാരാക്രണ പദ്ധതി തയ്യാറാക്കിയത് ഐ.എസ്.ഐയാണെന്ന് കൊല്ലപ്പെട്ട പാക്കിസ്ഥാനി ജേണലിസ്റ്റ് സെയ്ദ് സലീം ഷഹ്‌സാദിന്റെ പുസ്തകത്തില്‍ പറയുന്നു. ഐ.എസ്.എസ് തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കുക മാത്രമാണ് അല്‍-ഖയിദ ചെയ്തതെന്നും ഷഹ്‌സദ്  പറയുന്നു.

ഇന്‍സൈഡ് അല്‍-ഖയിദ ആന്റ് ദ താലിബാന്‍-ബിയോണ്‍ഡ് ബിന്‍ലാദന്‍ ആന്റ് 9/11 എന്നാണ് പുസ്തകത്തിന്റെ പേര്. പാക്കിസ്ഥാന്‍ പ്രതിരോധ സ്ഥാപനങ്ങളുമായി നല്ല അടുപ്പമുള്ള അല്‍-ഖയിദാ സഹായിയായ ഇല്ല്യാസ് കാശ്മീരിയാണ് ഈ പദ്ധതിക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുനല്‍കിയതെന്നും പുസ്തകത്തില്‍ പറയുന്നു.

ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി യുദ്ധമണ്ഡലം വര്‍ധിപ്പിക്കുക എന്നതാണെന്ന നിര്‍ദേശം അല്‍-ഖയിദയ്ക്ക് നല്‍കിയത് കശ്മീരിയാണ്. ഇന്ത്യയില്‍ ഇത്ര വലിയ ഭീകരാക്രമണ പദ്ധതി നടപ്പാക്കാന്‍ അദ്ദേഹമാണവര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മറ്റൊരു യുദ്ധത്തിന് വഴിവയ്ക്കുമെന്നും അതുവഴി അല്‍-ഖയിദയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമെന്നായിരുന്നു ഇയാള്‍ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതേതുടര്‍ന്ന് കശ്മീരിയുടെ നിര്‍ദേശങ്ങളെ അല്‍-ഖ്വയ്ദ അംഗീകരിക്കുകയായിരുന്നു.

ഷഹ്‌സാദിനെ തട്ടിക്കൊണ്ടുപോയി വധിച്ചതില്‍ ഐ.എസ്.ഐയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. പാക്ക് നേവിയിലെ ചിലര്‍ക്ക് അല്‍-ഖയിദയുമായുണ്ടായിരുന്ന ബന്ധം പുറത്തുകൊണ്ടുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇയാളെ കൊലപ്പെടുത്തിയത്.

Advertisement