എഡിറ്റര്‍
എഡിറ്റര്‍
ജൂലി 2 പറയുന്നത് നടി നഗ്മയുടെ ജീവിതമോ?; റിലീസിനു മുന്നേ വിവാദങ്ങളില്‍പ്പെട്ട് ജൂലി 2
എഡിറ്റര്‍
Friday 24th November 2017 11:09am


സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷേയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ജൂലി 2 വില്‍ അവതരിപ്പിക്കുന്നത് തൊണ്ണൂറുകളില്‍ തമിഴിലും തെലുങ്കിലുമായി തിളങ്ങി നിന്നിരുന്ന നടി നഗ്മയുടെ ജീവിതമാണോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.

ചിത്രത്തില്‍ റായ് ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രം തൊണ്ണൂറുകളില്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഒരു നടിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണെന്ന് ചിത്രത്തിന്റെ നിര്‍മമ്മാതാക്കളിരൊളായ പഹ്‌ലജ് നിഹലാനി നേരത്തെ വെളിപ്പെടുത്തിയുരുന്നു.


Also Read: ബൈക്ക് വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍


പക്ഷേ നിയമപരമായ തടസ്സം മൂലം ആരുടെ ജീവിതമാണ് വെള്ളിത്തിരയിലൂടെ പുനരവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ നടി ആരാണെന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ അവര്‍ നല്‍കിയിരുന്നു. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളിലൊരാള്‍ക്കൊപ്പമാണ് നടി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചതെന്നും എന്നാല്‍ തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടതെന്നുമുള്ള തരത്തില്‍ വിവരങ്ങളായിരുന്നു പുറത്തു വന്നിരുന്നത്.

ഇതോടെയാണ് ആ നടി നഗ്മയാണോയെന്ന സംശയം ആരാധകരില്‍ ഉയര്‍ന്നത്. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബാഗിയിലൂടെയാണ് നഗ്മയുടെ സിനിമാ ലോകത്തേക്കുള്ള എന്‍ട്രി. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ തിളങ്ങാനും താരത്തിന് അവസരം ലഭിച്ചിരുന്നു.


Dont Miss: മാതൃത്വത്തിന് അതിര്‍വരമ്പുകളില്ല; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി യുവതിയുടെ ചിത്രം വൈറല്‍


നഗ്മയുടെ സ്വകാര്യ ജീവിതത്തിലെ വിവാദങ്ങളും പരസ്യമായിരുന്നു. നഗ്മയും ശരത് കുമാറും തമ്മിലുള്ള പ്രണയവും ശരതിന്റെ ഭാര്യ വിവാഹ മോചനം നേടിയതുമൊക്കെ മുമ്പ് വാര്‍ത്തകളിലിടം നേടിയിരുന്നു. ഏറെത്താമസിയാതെ നഗ്മ ആ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും പിന്നീട് രവി കിഷനുമായി പ്രണയത്തിലായി. പിന്നീട് ബോജ്പുരി സിനിമകളിലും താരം അഭിനയിച്ചിരുന്നു.

Advertisement