എഡിറ്റര്‍
എഡിറ്റര്‍
ഹിമാചലിലെ ആര്‍മി ക്യാന്റീനില്‍ ബോംബ് ഭീഷണിയുമായി ഐ.എസിന്റെ പോസ്റ്റര്‍
എഡിറ്റര്‍
Tuesday 31st January 2017 7:31pm

is-poster


ഫ്രിഡ്ജ് ഓപ്പണ്‍ ചെയ്താല്‍ ബോംബ് പൊട്ടും, ടി.വി ഓണ്‍ ചെയ്താല്‍ ബോംബ് പൊട്ടും


ചണ്ഡീഗഢ്: ഹിമാചലിലെ ആര്‍മി ക്യാന്റീന്‍ പരിസത്ത് ഐ.ഐസിന്റെ പോസ്റ്റര്‍. ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സിന്റെ ഫത്വാ എന്ന പേരില്‍ ആര്‍മി കന്റോണ്‍മെന്റ് പരിസരങ്ങളിലെ അഞ്ചിടങ്ങളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.


Also read എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് തനിക്കറിയല്ല, ലോ അക്കാാദമിയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല: വി.എസ്


ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സിന്റെ ഫത്വയാണിത് ഐ.എസ് ഐ.എസ് സിന്ദാബാദ് എന്നു തുടങ്ങുന്ന പോസ്റ്ററുകളില്‍ ഫ്രിഡ്ജ് ഓപ്പണ്‍ ചെയ്താല്‍ ബോംബ് പൊട്ടും, ടി.വി ഓണ്‍ ചെയ്താല്‍ ബോംബ് പൊട്ടും എന്നിങ്ങനെയും എഴുതിയിട്ടുണ്ട്.

ഇംഗ്ലീഷും ഹിന്ദിയും കൂട്ടിയെഴുതിയ പോസ്റ്ററുകളാണ് എല്ലാം. ഇത് രണ്ടാം തവണയാണ് ഹിമാചലില്‍ നിന്നും ഐ.എസ് അനുകൂല പോസ്റ്ററുകള്‍ കണ്ടെത്തുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധരംപൂരിലും സമാന രീതിയിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ പോസ്റ്ററുകള്‍ ആര്‍മി ക്യാമ്പ് പരിസരത്ത് കണ്ടെത്തിയത്.


Dont miss രാജസ്ഥാനില്‍ കക്കൂസില്‍ പോകുന്നവര്‍ക്ക് കൂലി പ്രഖ്യാപിച്ച് ഭരണകൂടം: മാസം 2500 രൂപ 


സുബാതു കന്റോണ്‍മെന്റിലെ 14ാം ഗൂര്‍ഖ ട്രെയിനിംഗ് സെന്ററിന്റെ മതില്‍ ആര്‍മി ക്യാന്റീന്‍, പാര്‍ക്കിന്റെ ഗേറ്റ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Advertisement