അങ്കമാലിയിലെ പാട്ട് തന്നെയല്ലേ ഈ പാട്ടും; മലയാളത്തിലെ പാട്ട് കോപ്പിയടിച്ച ജി.വി. പ്രകാശ് ചിത്രത്തെ കൈയോടെ പൊക്കി ആരാധകര്‍
Entertainment news
അങ്കമാലിയിലെ പാട്ട് തന്നെയല്ലേ ഈ പാട്ടും; മലയാളത്തിലെ പാട്ട് കോപ്പിയടിച്ച ജി.വി. പ്രകാശ് ചിത്രത്തെ കൈയോടെ പൊക്കി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th November 2021, 6:41 pm

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ജി. വി. പ്രകാശ്. സംഗീത സംവിധായകനായും നടനായും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ബാച്ചിലര്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സിനിമയിലെ ‘ബാച്ചിലര്‍’ എന്ന ഗാനം മലയാളത്തിലെ ഒരു പാട്ടിന്റെ ഒരു കോപ്പിയടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എ.എച്ച്. കാശിഫിന്റെ സംഗീതസംവിധാനത്തില്‍ നാവക്കറൈ നവീന്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാവവുന്നത്.

ബാച്ചിലര്‍ സോംഗും അങ്കമാലി ഡയറീസിലെ ‘അങ്കമാലി’ എന്നു തുടങ്ങുന്ന പാട്ടുമായുള്ള സാമ്യതയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രശാന്ത് പിള്ളയുടെ സംഗീതത്തിലൊരുങ്ങിയ പാട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ, അതോ വെറും കോപ്പിയടിയാണോ കാശിഫ് ഉദ്ദേശിച്ചത് എന്ന കാര്യം ഇനിയും വ്യക്തമല്ല.

എന്തായാലും കാശിഫിന്റെ പാട്ട് കൊള്ളാം എന്നാണ് ആരാധകര്‍ പറയുന്നത്. തിയേറ്ററില്‍ പാട്ട് ഓളം സൃഷ്ടിക്കും എന്ന കാര്യത്തിലും തര്‍ക്കമില്ലെന്നും ആരാധകര്‍ പറയുന്നു.

ഡിസംബര്‍ 3നാണ് ചിത്രം പുറത്തിറങ്ങുന്നത്. നവാഗതനായ സതീഷ് സെല്‍വകുമാറാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

ദിവ്യഭാരതിയാണ് ചിത്രത്തില്‍ പ്രകാശിന്റെ നായികയായി എത്തുന്നത്. ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി. ദില്ലിബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Is GV Prakash’s ‘Bachelor’ song copied from THIS famous Malayalam song?