'കോൺഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ?' മുല്ലപ്പള്ളിക്ക് എം.എ.ബേബിയുടെ പരിഹാസം
kERALA NEWS
'കോൺഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ?' മുല്ലപ്പള്ളിക്ക് എം.എ.ബേബിയുടെ പരിഹാസം
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 2:22 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മുമായി സഖ്യമുണ്ടാക്കേണ്ട തരത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചോയെന്ന് മുല്ലപ്പള്ളിയെ പരിഹസിച്ച് എം.എ.ബേബി. കേരളത്തില്‍ സി.പി.ഐ.എമ്മുമായി സഹകരിക്കാമെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടി പറയുകയായിരുന്നു സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവ് എം.എ.ബേബി.

Also Read താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം പാര്‍ട്ടിയിലുള്ള രാഹുല്‍ ഗാന്ധിയുടെ അമിത ഇടപെടല്‍: എസ്. എം കൃഷ്ണ

കേരളത്തിലായാലും ബംഗാളിലായാലും കോണ്‍ഗ്രസുമായി ഒരുസഖ്യത്തിനും സി.പി.ഐ.എം. ഇല്ലെന്നും കോണ്‍ഗ്രസ് നയങ്ങളെ എതിർക്കാൻ തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും സി.പി.ഐ.എം. പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബി പറഞ്ഞു.

Also Read “വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നില്ല”: തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക്ക് ഒബ്രയാൻ

സി.പി.ഐ.എം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിരുന്നത്. സി.പി.ഐ.എം അക്രമം അവസാനിപ്പിക്കണമെന്ന ഉപാധി മാത്രമാണ് അവര്‍ക്ക് മുന്നില്‍വെക്കാനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് ബി.ജെ.പിയെ ഭയമാണെന്നും അതുകൊണ്ടാണ് ബി.ജെ.പിയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു