ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ബി.ജെ.പിയ്ക്ക് എന്താ എസ്.പി-ബി.എസ്.പി സഖ്യത്തെ ഭയമാണോ ? മായാവതി
ന്യൂസ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 6:47pm

ലക്‌നൗ: അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ബി.ജെ.പി ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളുപയോഗിച്ച് നേരിടാന്‍ ശ്രമിക്കുകയാണെന്നും എസ്.പി-ബി.എസ്.പി സഖ്യത്തെ ബി.ജെ.പിയ്ക്ക് ഭയമോണോയെന്നും മായാവതി ട്വീറ്റ് ചെയ്തു.

ഇന്ന് അലഹാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാനായി പോകാന്‍ ലക്നൗ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഖിലേഷിനെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയായിരുന്നു.

രേഖാമൂലമുള്ള ഉത്തരവുകളൊന്നും ഇല്ലാതെയാണ് പൊലീസ് തന്നെ തടഞ്ഞതെന്ന് അഖിലേഷ് പറഞ്ഞു. യാത്രവിവരങ്ങളും പരിപാടി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതര്‍ക്ക് നേരത്തെ കൈമാറിയിരുന്നുവെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു.

അഖിലേഷ് യാദവിനെ തടഞ്ഞുവെച്ച സംഭവം യു.പി അസംബ്ലിയില്‍ ബഹളത്തിന് കാരണമായിരുന്നു.

അലഹബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്‌വാദി പാര്‍ട്ടി ചത്ര സഭയാണ് പ്രസിഡന്റ് സ്ഥാനത്തേ

Advertisement