എഡിറ്റര്‍
എഡിറ്റര്‍
കാജലിനൊപ്പം അഭിനയിക്കാന്‍ സിനിമ നിര്‍മിക്കും:അജയ് ദേവ്ഗണ്‍
എഡിറ്റര്‍
Sunday 3rd March 2013 4:47pm

മുംബൈ: ബോളിവുഡ് താരദമ്പതികളായ കാജലും, അജയ് ദേവ്ഗണും വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു.

Ads By Google

1995ല്‍ ബിഗ് സ്‌ക്രീനില്‍  ഇരുവരും ജോഡികളായെത്തിയ ”ഹല്‍ച്ചല്‍, പ്യാര്‍ തോ ഹോനാ ഹി താ, രാജു ചാച്ച, ദില്‍ ക്യാ കരെ, യു മി ഔര്‍ ഹം എന്നി സിനിമകളില്‍ വന്‍ വിജയമായിരുന്നു. വിവാഹത്തിന് ശേഷം കാജലും അജയും ഒന്നിച്ചു അഭിനയിച്ചിട്ടില്ല.

പിന്നീട് സ്‌ക്രീനില്‍ സജീവമല്ലാതിരുന്ന കാജലിന്റെ ശക്തമായ തിരിച്ചു വരവ് ബോളിവുഡ് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ ഉടനെത്തും. പക്ഷെ ഞങ്ങള്‍ ജോഡികളായിട്ടോ ,അല്ലാതെയോ നിങ്ങള്‍ക്ക് ഉടന്‍ കാണാനാകും.

ഇതിനായി നല്ലൊരു തിരക്കഥ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അജയ് പറഞ്ഞു. വിശദവിവരങ്ങള്‍ ശരിയായ സമയത്തു തന്നെ നിങ്ങളോടു പറയും. ഇതു പെട്ടെന്നു തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അജയ് പറഞ്ഞു.

അജയ് നിര്‍മിക്കുന്ന സിനിമയിലായിരിക്കും ഇരുവരും ഒന്നിച്ചഭിനയിക്കുകയെന്ന് ബോളിവുഡില്‍ സംസാരമുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനായി ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുണ്ടെന്നും ഈ പുതിയ ആലോചന മറ്റ് ചിലതിനെ ആശ്രയിച്ചാണെന്നും അജയ് പറഞ്ഞു.

സാജിദ് ഖാന്റെ ഹിമ്മത് വാലയുടെ റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഈ നാല്‍പത്തി മൂന്നുകാരന്‍ . തമന്നയാണ് ഇതിലെ നായിക. കരണ്‍ ജോഹറിന്റെ  വി ആര്‍ ഫാമിലിയിലാണ് കാജല്‍ അവസാനമായി അഭിനയിച്ചത്.

Advertisement