എഡിറ്റര്‍
എഡിറ്റര്‍
ഇറോം ഷര്‍മിളയ്‌ക്കെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി
എഡിറ്റര്‍
Monday 4th March 2013 11:42am

ന്യൂഡല്‍ഹി: സൈന്യത്തിന്റെ പ്രത്യേകാധികാരത്തിനെതിരെ 12 വര്‍ഷമായി ഉപവാസം അനുഷ്ഠിക്കുന്ന ഇറോം ഷര്‍മിളയെ ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. [innerad

ദല്‍ഹി പട്യാല ഹൗസ് കോടതി ഇറോം ഷര്‍മിളയ്‌ക്കെതിരെ കുറ്റം ചുമത്തി. 309ാം  വകുപ്പു പ്രകാരം ആത്മഹത്യാ കുറ്റമാണ് ഷര്‍മിളക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജയില്‍ അധികൃതരാണ് ഷര്‍മിളയെ കോടതിയില്‍ ഹാജരാക്കുന്നതിനായി ദല്‍ഹിയില്‍ എത്തിച്ചത്. ഇംഫാലിലെ ജെ.എന്‍.ഐ.എം.എസ്. ആശുപത്രിയില്‍ നിന്നാണ് ദല്‍ഹിയിലെത്തിയത്.

അതേസമയം സര്‍ക്കാര്‍ പരിഗണിക്കേണ്ടത് ജനങ്ങളുടെ താല്‍പ്പര്യമാണെന്നും സൈന്യത്തിന്റെതല്ലെന്നും ഷര്‍മിള ദല്‍ഹിയില്‍ പ്രതികരിച്ചു.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ എന്തിനാണ് ജനങ്ങളെ ഭയക്കുന്നതെന്ന് ഇറോം ഷര്‍മിള ചോദിച്ചു. ജനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരം പിന്‍വലിക്കണം. ജനാഭിലാഷം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഞങ്ങളും മനുഷ്യരാണ് സന്തോഷവും സ്വാതന്ത്ര്യവുമൊക്കെ അനുഭവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്.

2000ത്തില്‍ ദല്‍ഹി ജന്തര്‍മന്തറില്‍ തടുങ്ങിയ നിരാഹാര സമരം 12 വര്‍ഷം പിന്നിട്ടു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൡും ജമ്മു കാശ്മീരിലും നിലവിലുള്ള സേനാ പ്രത്യേകാധികാര നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിളയുടെ സഹനസമരം. മണിപ്പൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഷര്‍മിളക്ക് ട്യൂബ് വഴ ി ആഹാരം നല്‍കായാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ദല്‍ഹി കൂട്ടബലാത്സംഗത്തെക്കുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമപരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗച്ച ജസ്റ്റിസ് വര്‍മ കമ്മീഷന്റ റെിപ്പര്‍ട്ടില്‍ സേന പ്രത്യേകാധികാര നിമയം എടുത്തുകളയണമെന്ന് നിര്‍ദേശിച്ചിരുന്നു എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല.

Advertisement