എഡിറ്റര്‍
എഡിറ്റര്‍
‘സച്ചിനും ലക്ഷ്മണും പ്രിയപ്പെട്ടവര്‍, പക്ഷെ ഇവരെന്നെ നന്നായി ബുദ്ധിമുട്ടിച്ചു’; തന്നെ വെള്ളം കുടിപ്പിച്ച താരങ്ങളെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍
എഡിറ്റര്‍
Saturday 18th November 2017 12:30pm

ബറോഡ: നല്ല പ്രകടനം കാഴ്ച്ചവെച്ചിട്ടും ബറോഡ ടീം നായനകായിരുന്ന ഇര്‍ഫാന്‍ പഠാനെ പുറത്താക്കിയ നടപടി ആരാധകരെ ഞെട്ടിച്ചിരുന്നു. അഭ്യന്തര പ്രശ്‌നമാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ബറോഡ ക്രിക്കറ്റ് അസോസിയേഷനെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീമില്‍ നിന്നും പുറത്തായെങ്കിലും ഇര്‍ഫാന്‍ ഹാപ്പിയാണ്. തന്റെ ആരാധകരുമായി സംസാരിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും താരത്തിന് യാതൊരു മടിയുമില്ല. തന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍ ആരാണെന്നു മനസു തുറക്കുകയാണ് ഇര്‍ഫാന്‍.

ഇഷ്ട ബാറ്റ്‌സ്മാന്‍ ആരാണെന്ന ആരാധകരുടെ ചോദ്യത്തിന് ഇര്‍ഫാന്‍ നല്‍കിയ മറുപടി സച്ചിനും ലക്ഷ്മണും ആണെന്നായിരുന്നു. അവര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും പഠാന്‍ പറയുന്നു. ‘ സച്ചിനും ലക്ഷ്മണും, അവര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. നെറ്റ്‌സില്‍ അവര്‍ക്ക് പന്തെറിഞ്ഞിട്ടുണ്ട്.’


Also Read: ‘ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു’; പിന്നില്‍ നിന്നും സല്‍മാന് എട്ടിന്റെ പണി കൊടുത്ത് കത്രീന; ചിരിയടക്കാനാകാതെ കൊച്ചി, വീഡിയോ


അതേസമയം ഓസീസ് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റും മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖുമാണ് തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെന്നും പഠാന്‍ പറയുന്നു.

‘ഗില്‍ക്രിസ്റ്റും ഇന്‍സമാമുമാണ് നേരിടാന്‍ ബുദ്ധിമുട്ടിച്ച താരങ്ങള്‍. പ്രത്യേകിച്ചും ഗില്ലി. അയാള്‍ നിങ്ങളെ പുള്‍ ചെയ്യും, ലോഫ്റ്റ് ചെയ്യും, പിഴവിന് അവിടെ ഇടമില്ല. ഇന്‍സമാമും പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടിച്ച താരമായിരുന്നു.’ ഇര്‍ഫാന്‍ പറയുന്നു.

Advertisement