എഡിറ്റര്‍
എഡിറ്റര്‍
യൂസഫ് പത്താന്റെ വിവാഹത്തിന് മോഡിക്ക് ഇര്‍ഫാന്റെ ക്ഷണം
എഡിറ്റര്‍
Saturday 16th March 2013 9:50am

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്റെ വിവാഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം. യൂസഫ് പത്താന്റെ സഹോദരനും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പത്താനാണ് മോഡിയെ സഹോദരന്റെ വിവാഹച്ചടങ്ങിലേക്ക് ക്ഷണിച്ചത്.

Ads By Google

മാര്‍ച്ച് 27ന് മുംബൈയില്‍ വെച്ചാണ് യുസഫ് പത്താന്റെ വിവാഹം. മുംബൈ സ്വദേശിനിയായ അഫ്രീന്‍ ആണ് യൂസഫിന്റെ ജീവിത സഖിയാകുന്നത്.

ബറോഡയില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ് അഫ്രീന്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 24നായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.

ഗാന്ധിനഗറില്‍വെച്ചാണ് ഇര്‍ഫാന്‍ പത്താന്‍, മോഡിയെ കണ്ടത്. നാലാം തവണയും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോഡിയെ പത്താന്‍ അഭിനന്ദിക്കുകയും ചെയ്തു.

2011 ല്‍ മോഡി നയിച്ച സത്ഭാവന മിഷനും പത്താന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മോഡിക്കൊപ്പം ഇര്‍ഫാന്‍ വേദി പങ്കിട്ടിരുന്നു. 2009 ല്‍ മോഡി നയിച്ച വഡോദര മാരത്തോണിലും പത്താന്‍ പങ്കെടുത്തിരുന്നു.

മോഡിയുടെ ശക്തമായി പിന്തുണയ്ക്കാറുള്ള പത്താന്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ മോഡിക്ക് ഒപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.

പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തിരിക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍.

Advertisement