നിഷ്‌കളങ്കരായ ക്രിക്കറ്റ് താരങ്ങളെങ്കിലും ന്യൂസിലാന്‍ഡ് ഞങ്ങള്‍ക്ക് വില്ലന്‍മാര്‍: ഇര്‍ഫാന്‍ പത്താന്‍
icc world cup
നിഷ്‌കളങ്കരായ ക്രിക്കറ്റ് താരങ്ങളെങ്കിലും ന്യൂസിലാന്‍ഡ് ഞങ്ങള്‍ക്ക് വില്ലന്‍മാര്‍: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st October 2023, 9:44 pm

023 ലോകകപ്പ് മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ കളിച്ച നാല് കളിയിലും വിജയം നേടി പോയിന്റ് ടേബിളില്‍ 1.923 എന്ന ഉയര്‍ന്ന റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തോല്‍വിയറിയാതെ ഇന്ത്യ നാല് വിജയം നേടിയെങ്കിലും 1.659 എന്ന റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്താണ്.

ലോകകപ്പില്‍ കിവീസിനെതിരായ മത്സരത്തില്‍ വിജയം പ്രതീക്ഷിച്ചാണ് ഇന്ത്യ ഒക്ടോബര്‍ 22ന് ധര്‍മശാലയില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

 

2003 മുതലുള്ള ലോകകപ്പുകളില്‍ ഒരു മത്സരം പോലും ഇന്ത്യക്ക് കിവീസിനെതിരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ആരാധകരെ സംബന്ധിച്ച് നിരാശാജനകമാണ്. 2019ലെ ലോകകപ്പ് സെമിഫൈനലിലും 2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടത് ഒരു ഇന്ത്യന്‍ ആരാധകരും മറന്നിട്ടില്ല.

നിഷ്‌കളങ്കരായ കിവീസ് ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ തങ്ങള്‍ക്ക് വില്ലന്മാരാണെന്ന് പറയുകയാണ് ഇര്‍ഫാന്‍ പത്താന്‍.

 

‘ന്യൂസിലാന്‍ഡ് മികച്ച ക്രിക്കറ്റ് താരങ്ങളുടെ നാടാണ്. അവര്‍ നിഷ്‌കളങ്കരാണെങ്കിലും ഞങ്ങള്‍ക്ക് വില്ലന്മാരാണ്. ലോകകപ്പില്‍ ഏറെക്കാലമായി അവരെ ഞങ്ങള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഇതോടെ 22ന് ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന മത്സരം ഇന്ത്യക്ക് നിര്‍ണായകമാവുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നതും ഇന്ത്യക്ക് തിരിച്ചടിയാകും.

 

Content Highlight: Irfan Pathan about New Zealand team