എഡിറ്റര്‍
എഡിറ്റര്‍
ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷെ അഭിപ്രായത്തിന് ശേഷം സ്വാതന്ത്ര്യമുണ്ടാകുമോ എന്നറിയില്ലെന്ന് ഇര്‍ഫാന്‍; ഗൗരി ലങ്കേഷിന്റെ അമ്മയ്ക്ക് താങ്ങായി പ്രകാശ് രാജും
എഡിറ്റര്‍
Wednesday 6th September 2017 10:07pm

ബംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതികരണവുമായി പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍. ‘ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷെ അഭിപ്രായത്തിന് ശേഷം സ്വാതന്ത്ര്യം നല്‍കാന്‍ കഴിയുമോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല.ഈദി അമീന്‍, നിങ്ങള്‍ക്കറിയാമോ അദ്ദേഹം ആരായിരുന്നു’ എന്നായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്.

ദേശീയ പുരസ്‌കാര ജേതാവായ നടന്‍ പ്രകാശ് രാജ് ഗൗരിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഗൗരിയുടെ അമ്മയുട കരം പിടിച്ച് നടത്തിയിരുന്നത് പ്രകാശ് രാജായിരുന്നു. ചാംരാജ്പേട്ട് ശ്മശാനത്തിലായിരുന്നു സംസ്‌കാരം.

മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഗൗരിയുടെ ആഗ്രഹപ്രകാരം അവരുടെ ഇരു കണ്ണുകളും ദാനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


Also Read:  ‘പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍


‘മരിക്കുന്നില്ല… മരിക്കുന്നില്ല, ഗൗരി ലങ്കേഷ് മരിക്കുന്നില്ല ‘ എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

നേരത്തെ ഗൗരി ലങ്കേഷിന്റെ മൃതദേഹം രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സാമൂഹിക-സാസ്‌കാരിക രംഗത്തെ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ചൊവ്വാഴ്ച്ച വൈകിട്ടാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഗൗരിയുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Advertisement