എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ റെയില്‍വെയുടെ വെബ്‌സൈറ്റ് ഹാക്കുചെയ്തു: ഒരു കോടിയിലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സംശയം
എഡിറ്റര്‍
Thursday 5th May 2016 3:20pm

irtc മുംബൈ: ഇന്ത്യന്‍ റെയില്‍വെ ക്യാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്‍.സി.റ്റി.സി) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി. ഒരു കോടിയോളം വരുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൊന്നാണ് ഐ.ആര്‍.സി.ടി.സി. ലക്ഷക്കണക്കിന് ഇടപാടുകളാണ് ദിവസവും നടക്കുന്നത്. പാന്‍കാര്‍ഡ് നമ്പര്‍ പോലുള്ള വിശദാംശങ്ങള്‍ നല്‍കിയാണ് ഉപഭോക്താക്കള്‍ റിസര്‍വേഷന്‍ ഫോറങ്ങള്‍ പൂരിപ്പിക്കുന്നത്.

സുരക്ഷ സംവിധാനങ്ങളില്‍ ആശങ്ക ഉളവാക്കുന്ന സംഭവമാണ് ഉണ്ടായത്. ഫോണ്‍ നമ്പറുകള്‍, ജനന തീയ്യതി തുടങ്ങിയ വിവരങ്ങള്‍ സി.ഡിയിലാക്കി 15,000 രൂപയ്ക്ക് താല്‍പര്യമുള്ളവര്‍ക്ക് വില്‍ക്കുന്നുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

എന്നാല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നാണ് ഐ.ആര്‍.സി.റ്റി.സി പി.ആര്‍.ഒ അറിയിച്ചത്.

‘വെബ്‌സൈറ്റിലെ ചില വിവരങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ വിവരങ്ങള്‍ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലുള്ളതാണോ എന്നും വെബ്‌സൈറ്റ് ഹാക്ക് ചെയ്‌പ്പെട്ടോയെന്നും ഉറപ്പിക്കാനാവൂ’ എന്നാണ് പി.ആര്‍.ഒ പറയുന്നത്.

Advertisement