എഡിറ്റര്‍
എഡിറ്റര്‍
ഇറാഖില്‍ സൈന്യം രണ്ടു നഗരങ്ങള്‍ തിരിച്ചു പിടിച്ചു
എഡിറ്റര്‍
Sunday 15th June 2014 9:15pm

iraq-conflict

ബാഗ്ദാദ്: ഭരണകൂട വിരുദ്ധര്‍ പിടിച്ചെടുത്ത രണ്ട് നഗരങ്ങള്‍ ഇറാഖി സൈന്യം തിരിച്ചു പിടിച്ചു. വിമതര്‍ പിടിച്ചെടുത്തിരുന്ന ഇഷാക്കി, മുസ്താവ നഗരങ്ങളാണ് സേന തിരിച്ചു പിടിച്ചത്.

ആഭ്യന്തരയുദ്ധം രൂക്ഷമായതിനെതുടര്‍ന്ന നിരവധി പേരാണ് നഗരങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്. സംഘര്‍ഷം രൂക്ഷമായ മുസോളലില്‍നിന്നുമാത്രം 5 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

തിക്രത്, ദുര്‍ നഗരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം സൈന്യം തുടരുകയാണ്. സമാറ പ്രവിശ്യയില്‍ തദ്ദേശവാസികളുടെ സഹായത്തോടെയാണ് സൈനിക നീക്കം നടത്തുന്നത്. തലസ്ഥാനമായ ബാഗ്ദാദ് ലക്ഷ്യമിട്ട് മുന്നേറുകയായിരുന്ന സുന്നി പോരാളികള്‍ക്കെതിരെ ഷിയാവിഭാഗങ്ങളുടെ സഹകരണത്തോടെയാണ് സൈന്യം പ്രത്യാക്രമണം നടത്തുന്നത്.

അമേരിക്കന്‍ പടപ്പുറപ്പാട്

വിതര്‍ക്കെതിരായ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ഇറാഖ് തീരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇറാക്കില്‍ സൈനിക നടപടിക്കുള്ള തയ്യാറെടുപ്പോടെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ്, യു.എസ്.എസ് ഫിലിപ്പന്‍സി, യു.എസ്.എസ് ട്രക്സ്റ്റണ്‍ എന്നീ യുദ്ധക്കപ്പലുകള്‍ ഇറാഖ് തീരത്തേക്ക് നീങ്ങക്കൊണ്ടിരിക്കുന്നത്.

സുന്നിവിഭാഗമായ ഐ.എസ്.ഐ.എസിന്റെ വിമത നീക്കങ്ങള്‍ ചെറുക്കാന്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇറാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Advertisement